ഉഷ്ണ തരംഗത്തിനു പിന്നാലെ ദക്ഷിണ കൊറിയയില്‍ പ്രളയം, 14 മരണം

ഉഷ്ണ തരംഗത്തിനു പിന്നാലെ ദക്ഷിണ കൊറിയയില്‍ പ്രളയം, 14 മരണം

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ ഉഷ്ണതരംഗത്തിനു പിന്നാലെ പ്രളയം. കഴിഞ്ഞ ബുധനാഴ്ച മുതല്‍ തുടരുന്ന മഴയെ തുടര്‍ന്നുള്ള കെടുതികളില്‍ 14 പേര്‍ മരിച്ചു. 12 പേരെ കാണാതായിട്ടുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും മൂലം ദക്ഷിണ കൊറിയയുടെ തെക്കന്‍ മേഖലകള്‍ ദുരിതത്തിലാണ്. നാളെ മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.

തെക്കന്‍ മേഖലയിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ കൂടാനാണ് സാധ്യതയെന്ന് ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. റിസോര്‍ട്ട് ടൗണായ ഗ്യാപ്യോങ്ങില്‍ ഞായറാഴ്ചയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടത്തെ പാലം ഒഴുകിപ്പോയതിനെ തുടര്‍ന്ന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

ഇവരെ പിന്നീട് രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചെളിയില്‍ മുങ്ങി. രാജ്യത്തിന്റെ തെക്കന്‍ മേഖലയിലാണ് കൂടുതല്‍ ആളപായവും നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തത്. ആറു പേരാണ് സാങ്ചിയോങ്ങില്‍ കൊല്ലപ്പെട്ടത്.

തെക്കന്‍ മേഖലയില്‍ ആയിരക്കണക്കിന് റോഡുകളും കെട്ടിടങ്ങളും തകര്‍ന്നുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്. കൃഷിയിടങ്ങള്‍ നശിക്കുകയും കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തു. 10,000 പേരെ മാറ്റിപാര്‍പ്പിച്ചു. ബുധനാഴ്ചയാണ് കനത്ത മഴ തുടങ്ങിയത്. 41,000 വീടുകള്‍ ഭാഗികമായി തകരുകയും. വൈദ്യുതി വിതരണവും പലയിടത്തും മുടങ്ങി.

ദ.കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യൂങ് പ്രളയ ബാധിത മേഖലയെ ദുരന്ത മേഖലയായി പ്രഖ്യാപിച്ചു. എല്ലാ സാധ്യമായ രക്ഷാപ്രവര്‍ത്തനവും നടത്തുമെന്ന് ആഭ്യന്തര മന്ത്രി യുന്‍ ഹോ ജങ് പറഞ്ഞു. വടക്കന്‍ ഗ്യാപ്യോങ്ങിലെ ഉരുള്‍പൊട്ടലില്‍ രണ്ടു പേര്‍ മരിച്ചു.

Metbeat News

English Summary : After a severe heatwave, South Korea faces catastrophic flooding, claiming 14 lives. Learn more about the situation and the response to this disaster.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020