Kerala Weather 18/07/25 : ഇന്ന് മുതൽ വിവിധ ജില്ലകളിൽ മഴ സജീവമാകുന്നു

Kerala Weather 18/07/25 : ഇന്ന് മുതൽ വിവിധ ജില്ലകളിൽ മഴ സജീവമാകുന്നു

കേരളത്തിൽ ഇന്ന് മുതൽ വീണ്ടും മഴ പതിയെ സജീവമായി തുടങ്ങും. ശനിയാഴ്ച മുതൽ ആയിരുന്നു കഴിഞ്ഞ ദിവസത്തെ പ്രവചനത്തിൽ മഴ ശക്തിപ്പെടുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് തന്നെ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ഇടവേളകളോടെ മഴയുണ്ടാകും. ഇന്നലത്തെ അപേക്ഷിച്ച് ഇന്നും വടക്കൻ ജില്ലകളിൽ മഴ കൂടാനാണ് സാധ്യത.

ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയുടെ (Cyclonic Circulation) സാന്നിധ്യം, ചൈന കടലിലെ തീവ്ര ന്യൂനമർദ്ദ (Depression) ത്തിന്റെ സാന്നിധ്യം എന്നിവ പടിഞ്ഞാറൻ തീരത്തെ (west Coast ) കാലവർഷക്കാറ്റിനെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇത് കേരളത്തിൽ കാലവർഷ കാറ്റും മഴയും (Monsoon Surge) ശക്തിപ്പെടുത്തും. വടക്കൻ കേരളത്തിൽ ആണ് മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യത.

തെക്കൻ ജില്ലകളിൽ താരതമ്യേന മഴ കുറവായിരിക്കും. മധ്യകേരളത്തിലും ഇന്ന് കനത്ത മഴ സാധ്യത. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ സജീവമാകും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം അടുത്ത രണ്ട് ആഴ്ചയും കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.

ഈ മാസം 23 ഓടെ ബംഗാൾ കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുണ്ട്. ഇതും കേരളത്തിൽ മഴ ശക്തിപ്പെടുത്തിയേക്കും. പസഫിക്ക് സമുദ്രവും, കിഴക്കൻ ചൈന കടലും തുടർന്നുള്ള ആഴ്ചകളിൽ സജീവമാകുന്നതിനും സാധ്യത. അവിടെ ഉണ്ടാകുന്ന ചുഴലിക്കാറ്റുകളും കേരളത്തിൽ മഴ വർധിപ്പിക്കാൻ ഇടയാക്കും.

ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിലെ കൂടുതൽ ജില്ലകളിൽ അവധിക്ക് സാധ്യത.

വടക്കൻ കേരളത്തിൽ മലയോര മേഖലയിലും മറ്റുമുള്ളവർ മഴ കനക്കുമ്പോൾ ജാഗ്രത പാലിക്കുക. ഖനന, ക്വാറി പ്രവർത്തനങ്ങൾ ഇനിയുള്ള ഏതാനും ദിവസങ്ങളിൽ സുരക്ഷിതമല്ല. മഴ ശക്തമായി തുടരുന്നതു മൂലമാണിത്. മണ്ണിടിച്ചിലിനും മറ്റും സാധ്യത. വടക്കൻ കേരളത്തിൽ ആഴ്ചകളായി തുടരുന്ന മഴയിൽ മണ്ണ് കുതിർന്ന അവസ്ഥയാണ്.

English Summary : Kerala Weather 18/07/25 : Stay updated on Kerala’s weather as active rainfall begins across various districts from today. Get the latest forecasts and prepare for the changes ahead.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020