weather kerala 21/06/25 : തിങ്കൾ മുതൽ വീണ്ടും മഴ ശക്തമാകുന്നു

weather kerala 21/06/25 : തിങ്കൾ മുതൽ വീണ്ടും മഴ ശക്തമാകുന്നു

കേരളത്തിൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും മഴ ശക്തിപ്പെടുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ദീർഘമായ ഇടവേളകളോടുകൂടിയായിരുന്നു മഴ ലഭിച്ചിരുന്നത്. എന്നാൽ ജൂൺ 23 തിങ്കളാഴ്ച മുതൽ കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ പ്രവചനം.

നാളെ ഞായറാഴ്ച മുതൽ ഒറ്റപ്പെട്ട ശക്തമായ മഴ വിവിധ ജില്ലകളിൽ ഉണ്ടാകാനാണ് സാധ്യത. വൈകിട്ടും രാത്രിയുമാണ് കൂടുതൽ മഴ സാധ്യത. കഴിഞ്ഞദിവസം കരകയറിയ ന്യൂനമർദ്ദം ഇന്ന് പടിഞ്ഞാറൻ ബിഹാറിന് മുകളിൽ സ്ഥിതി ചെയ്യുകയാണ്. ഈ ന്യൂനമർദ്ദം കഴിഞ്ഞ ആഴ്ച മുംബൈയിൽ നിലച്ചു പോയ കാലവർഷക്കാറ്റിനെ വടക്കൻ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു.

കാലവർഷം Northern Limit of Monsoon ഇന്ന് ഷിംല, മണാലി ജയ്പൂർ, ഡെറാഡൂൺ, ആഗ്ര വരെയെത്തി. രണ്ടുദിവസം കൊണ്ട് ജമ്മുകശ്മീരിലും കാലവർഷം എത്തും. സാധാരണ ജൂലൈ ആദ്യവാരത്തിൻ്റെ അവസാനമാണ് കാലവർഷം രാജ്യം മുഴുവൻ വ്യാപിക്കുന്നത്.

നിലവിൽ കാലവർഷം വടക്കൻ സംസ്ഥാനങ്ങളിലേക്ക് പുരോഗമിച്ചതോടെ, കാലവർഷക്കാറ്റിന്റെ ശക്തി കൂടുതൽ കൊങ്കൺ തീരം മുതൽ ഗുജറാത്ത് വരെയുള്ള ഭാഗങ്ങളിലാണ്. കർണാടക തീരത്തും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. നാളെ മുതൽ കാലവർഷക്കാറ്റിന് കേരളതീരത്തും ശക്തി വർധിക്കാൻ ആണ് സാധ്യത. നാളെ മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പും മഞ്ഞ അലർട്ട് നൽകിയിരുന്നു.

ഇതോടെ ശക്തി കൂടിയ മഴ വീണ്ടും ലഭിച്ചു തുടങ്ങും. മഴക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. ഏതാനും ദിവസങ്ങൾക്ക് ശേഷം മഴ വീണ്ടും ദുർബലമായേക്കും. തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ കേരളത്തിലാണ് ഇത്തവണയും മഴ കൂടുതൽ ലഭിക്കുക. കാസർകോട് കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഈ സെഷനിലും മഴ കൂടും. കഴിഞ്ഞ തവണയും വടക്കൻ കേരളത്തിൽ ആയിരുന്നു മഴ കൂടുതൽ ലഭിച്ചത്.

English Summary : Kerala weather alert: Expect increased rainfall starting Monday, 21/06/25. Discover essential updates and tips to stay safe during the downpour.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020