earthquake : തുർക്കിക്ക് സമീപം കടലിൽ ശക്തമായ 3 ഭൂചലനങ്ങൾ
തുര്‍ക്കിക്ക് സമീപം കടലില്‍ മൂന്നു ശക്തമായ ഭൂചലനങ്ങള്‍. ആദ്യ ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ഇതിനു പിന്നാലെയായിരുന്നു ശക്തമായ തുടര്‍ ചലനങ്ങളും രേഖപ്പെടുത്തിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.49 നാണ് ആദ്യ ഭൂചലനം ഉണ്ടായത്. ഇസ്താംബൂളിന് പടിഞ്ഞാറ് 80 കി.മി അകലെയുള്ള സിലിവിരിയിലാണ് ഭൂചലന പ്രഭവ കേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 6.92 കി.മി താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് തുര്‍ക്കിയിലെ എ.എഫ്.എ.ഡി ഡിസാസ്റ്റര്‍ ഏജന്‍സി അറിയിച്ചു.

1.6 കോടി പേര്‍ താമസിക്കുന്ന നഗരത്തിലാണ് ഭൂചലനം. പതിറ്റാണ്ടുകള്‍ക്കിടെ ഇവിടെയുണ്ടാകുന്ന ശക്തികൂടിയ ഭൂചലനങ്ങളിലൊന്നാണിത്. മട്ടുപ്പാവില്‍ നിന്ന് താഴേക്ക് ചാടിയും മറ്റും നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയില്‍ പൊതുഅവധി ദിനത്തിലാണ് ഭൂചലനമുണ്ടായത്.
തകര്‍ന്ന കെട്ടിടങ്ങളില്‍ പ്രവേശിക്കരുതെന്ന് തുര്‍ക്കി ദുരന്ത നിവാരണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 440 കി.മി അകലെയുള്ള തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഓഫിസ് അറിയിച്ചു. അങ്കാറയിലും ഭൂചലനമുണ്ടായതായി മേയര്‍ മന്‍സൂര്‍ യവാസ് പറഞ്ഞു.
തുർക്കിയിൽ 2025 ഫെബ്രുവരി 6 ന് 45000 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനം നടന്നിരുന്നു.