തെക്കു കിഴക്കൻ തായ്വാനിൽ ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ തായ്പേയ്, തെക്കുപടിഞ്ഞാറൻ നഗരമായ കൗഷിയുങ്ങ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.
ചൈന സെൻട്രൽ വെതർ ബ്യൂറോയുടെ റിക്ട്ര് സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് അനുഭവപ്പെട്ടത്. തുടർന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി (JMA), പസഫിക് സുനാമി വാണിംഗ് സെൻറർ എന്നിവ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എന്നാൽ ഇപ്പോൾ സുനാമി മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.
ശക്തമായ ഭൂചലനത്തെ തുടർന്ന് മൂന്ന് കെട്ടിടങ്ങൾ നിലം പൊത്തുകയും റോഡുകൾ തകരുകയും ചെയ്തു. പാലങ്ങളും റെയിൽവേ ട്രാക്കുകളും തകർന്നു. 6.4 രേഖപ്പെടുത്തിയ തുടർച്ചലനങ്ങളും മേഖലയിലുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജല,വൈദ്യുത വിതരണത്തെ ഭൂചലനം ബാധിച്ചതായി തായ്വാൻ പ്രസിഡന്റ് പറഞ്ഞു.
no tsunami warning, Strong earthquake, Taiwan earthquake, Tsunami
0 Comment