kerala weather 14/05/24 : മഴ ഇന്നും തുടരും, കാറ്റ് മിന്നൽ ജാഗ്രത
കേരളത്തിലും ലക്ഷദ്വീപിലും അറബിക്കടലിലുമായി ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ ഏതാനും മണിക്കൂർ കൂടി തുടരും. ഇന്ന് ഉച്ചക്കുശേഷവും കേരളത്തിൽ ശക്തമായ ഇടിമിന്നലോട് കൂടെയുള്ള മഴ സാധ്യത. വടക്കൻ ജില്ലകളിൽ ഉൾപ്പെടെയാണ് ഇന്ന് പുലർച്ചെ 3:00 മണിയോടെ മഴ ആരംഭിച്ചത്. കനത്ത മഴയിലും കാറ്റിലും മിന്നലിലും പലയിടത്തും നാശനഷ്ടം ഉണ്ടായി.

വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ തുടരുകയാണ്. കാസർകോട് ജില്ലയുടെ പടിഞ്ഞാറ്, വടക്ക് മേഖലകളിൽ മഴ ലഭിക്കും. കർണാടകയിലെ മംഗലാപുരം ഉൾപ്പെടെയുള്ള മേഖലയിലും ശക്തമായ മഴയുണ്ടാകും.
ദക്ഷിണേന്ത്യയിൽ പരക്കെ മഴയുണ്ടാകുമെങ്കിലും കേരളത്തിലും കൊങ്കൺ തീരത്തും ആണ് കൂടുതൽ ഈ വേനൽ മഴ സീസണിൽ കൂടുതൽ മഴ സാധ്യത. അറബിക്കടലിൽ ഇടിയോടെ ശക്തമായ മഴ ലഭിക്കും. കന്യാകുമാരി കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട കാറ്റിന്റെ ചുഴി അറബിക്കടലിലേക്ക് മാറിയതിനെ തുടർന്നാണ് മഴ ലഭിക്കുന്നത്.
മഴക്ക് കാരണമെന്താണെന്നും എത്ര ദിവസം മഴ തുടരാൻ സാധ്യതയുണ്ടെന്നും ഇന്നലത്തെ പോസ്റ്റിൽ വിശദീകരിച്ചിരുന്നു. കാലവർഷം എത്തുന്നത് വരെ കേരളത്തിൽ പ്രീ മൺസൂൺ മഴ തുടരും. ഇന്ന് ലഭിച്ച മഴയ്ക്ക് കാലവർഷത്തെതുപോലെ സാമ്യതയുണ്ടെങ്കിലും കാലവർഷക്കാറ്റിന്റെ (SW Monsoon wind) ഭാഗമായ മഴയല്ല ഇത്. ചക്രവാതചുഴി മൂലമുള്ള മഴയായതിനാലാണ് കാലവർഷത്തെ പോലെ മഴയുടെ സ്വഭാവം തോന്നിപ്പിക്കുന്നത്.
വേനൽ മഴയിൽ ശക്തമായ കാറ്റ്, മിന്നൽ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക. കടലിലും മഴ യും മിന്നലും ശക്തമാകുന്നതിനാൽ മൽസ്യ തൊഴിലാളികളും ജാഗ്രത പുലർത്തണം.
FOLLOW US ON GOOGLE NEWS
I’m extremely impressed together with your writing skills and also with the structure for your weblog. Is that this a paid subject matter or did you customize it your self? Either way keep up the excellent high quality writing, it’s uncommon to see a nice weblog like this one these days!