പാപ്പുവ ന്യൂ ഗുനിയ ദ്വീപിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 11.40 നാണ് ഉണ്ടായത്. യു എസ്. ജിയോളജിക്കൽ സർവേ 7.3 തീവ്രത രേഖപ്പെടുത്തി. നാശ നഷ്ടമോ ആളപായമോ സംബന്ധിച്ച റിപ്പോർട്ടുകൾ ഇല്ല. കിഴക്കൻ സെപിക് പ്രവിശ്യയിലാണ് ഭൂചലനം. ഭൗമോപരിതലത്തിൽ നിന്ന് 74 കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. 5 തവണ ഭൂചലനം അനുഭവപ്പെട്ടു.