കടലിൽ 8.33 കി.മി ആഴത്തിൽ വസിക്കുന്ന മത്സ്യത്തെ കണ്ടെത്തി

ജപ്പാനിൽ ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള മത്സ്യത്തെ കണ്ടെത്തി. ഒച്ചിന്റെ വർഗത്തിൽപ്പെട്ട സ്യൂഡോലിപാരിസ് മത്സ്യത്തിന്റെ ദൃശ്യങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ഗവേഷകർ ചിത്രീകരിച്ചു. 8.33 കി.മി താഴ്ചയിലാണ് മത്സ്യത്തെ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ആഴത്തിൽ വസിക്കുന്ന മത്സ്യമാണിത്.

ദക്ഷിണ ജപ്പാനിലെ ഇസു ഒഗാസവാര ട്രഞ്ചിലാണ് മത്സ്യം ഉണ്ടായിരുന്നത്.
സാധാരണ സമുദ്രത്തിന്റെ അടിത്തട്ടിൽ ഇത്രയേറെ ആഴത്തിൽ മത്സ്യത്തിന് ജീവിക്കാൻ കഴിയാറില്ല. ഇതിനു മുൻപ് കണ്ടെത്തിയ മത്സ്യം ഉണ്ടായിരുന്നത് 8.17 കി.മി താഴ്ചയിലായിരുന്നു. പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലായിരുന്നു ഇത്.

ഇതിനേക്കാൾ 158 മീറ്റർ താഴ്ചയിലാണ് ഇപ്പോൾ മത്സ്യത്തെ കണ്ടെത്തിയത്.
പടിഞ്ഞാറൻ ആസ്‌ത്രേലിയ സർവകലാശാല 10 വർഷം മുൻപ് മത്സ്യങ്ങൾക്ക് 8,200 മുതൽ 8,400 മീറ്റർ വരെ താഴ്ചയിൽ ജീവിക്കാനാകുമെന്ന് പ്രവചിച്ചിരുന്നു. മത്സ്യത്തെ പിടികൂടാൻ കഴിയാത്തതിനാൽ ഏതു തരം മത്സ്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. ജപ്പാൻ ട്രഞ്ചിൽ 8,022 മീറ്റർ താഴ്ചയിൽ നേരത്തെ മത്സ്യത്തെ കണ്ടെത്തിയിരുന്നു.

Share this post

Leave a Comment