ബുധനാഴ്ച ഇന്തോനേഷ്യയിലെ ബാൻഡ കടലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പ്രാദേശിക സമയം രാത്രി 8:02 ന് (1302 GMT) ആണ് ഭൂചലനം അനുഭവപ്പെട്ടത്. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
തനിമ്പാർ ദ്വീപുകളിലെ സൗംലാക്കി പട്ടണത്തിൽ രാവിലെ 11:53 ന് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ബിഎംകെജി റിപ്പോർട്ട് ചെയ്തു .
ഈ ഭൂചലനത്തെ തുടർന്നുണ്ടായ 23 തുടർചലനങ്ങളിൽ ഒന്നാണ് ഇതെന്ന് ഇന്തോനേഷ്യയിലെ മെറ്റീരിയോളജിക്കൽ, ക്ലൈമാറ്റോളജിക്കൽ ആൻഡ് ജിയോഫിസിക്കൽ ഏജൻസി (ബിഎംകെജി) യിലെ ഉദ്യോഗസ്ഥനായ ഡാരിയോനോ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ, രാജ്യത്തിന്റെ പ്രധാന ദ്വീപായ പശ്ചിമ ജാവ പ്രവിശ്യയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 602 പേർ മരിച്ചിരുന്നു.
2004-ൽ, സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇൻഡോനേഷ്യയിൽ ഏകദേശം 170,000 പേർ ഉൾപ്പെടെ മേഖലയിലുടനീളം 220,000 പേർ കൊല്ലപ്പെട്ടു, ഉണ്ടായ ഭൂചലനം സുനാമിക്ക് കാരണമായി.