ഐസ് ലാൻഡിൽ 24 മണിക്കൂറിനിടെ 2,200 ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാന നഗരമായ റെയ്ക്ജാവിക്കിന്റെ പരിസരത്ത് ഏകദേശം 2,200 ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി ഐസ്ലൻഡിന്റെ കാലാവസ്ഥാ ഓഫീസ് അറിയിച്ചു. വൈകുന്നേരം 4:00 മണിയോടെയാണ് ഭൂചലനം ആരംഭിച്ചത്. അഗ്നിപർവ്വത സ്ഫോടനത്തിനുള്ള സാധ്യത ഉണ്ടെന്നും ഉദ്യോഗസ്ഥർ . റിക്ടർ സ്കെയിലിൽ നാലിനും ഏഴിനും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ആണ് ഉണ്ടായത്. ഐസ്ലൻഡിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് ഏറ്റവും വലിയ ഭൂകമ്പം അനുഭവപ്പെട്ടത്.
ഭൂകമ്പത്തെ തുടർന്ന് ഐഎംഒ (imo )ഏവിയേഷൻ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു . അഗ്നിപർവ്വത സ്ഫോടനം സാധ്യതയുള്ളതിനാലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 2010 ൽ അഗ്നിപർവ്വത പൊട്ടിത്തെറിയെ തുടർന്ന് ഏകദേശം100,000വിമാനങ്ങൾ റദ്ദാക്കുകയും പത്തു ലക്ഷത്തിൽ അധികം യാത്രക്കാർ കുടുങ്ങി പോവുകയും ചെയ്തിരുന്നു. 2021 ലും 2022 ലും ഫഗ്രഡാൽസ്ഫ്ജാൽ പർവതത്തിന് സമീപമുള്ള സമീപകാല സ്ഫോടനങ്ങളിൽ കണ്ടതുപോലെ, സജീവമായ ഒരു അഗ്നിപർവ്വതത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ച ധാരാളം സന്ദർശകരെ അങ്ങോട്ട് ആകർഷിക്കുന്നു.
എന്നിരുന്നാലും, ഈ പ്രതിഭാസത്തിന്റെ ഇരട്ട സ്വഭാവം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഒരു വശത്ത്, അത് പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം പ്രദർശിപ്പിക്കുന്നു. അതേ സമയം, അത് ആളുകളുടെ സുരക്ഷയ്ക്കും മനുഷ്യനിർമ്മിത അടിസ്ഥാന സൗകര്യങ്ങൾക്കും ഒരു അപകടസാധ്യത സൃഷ്ടിക്കുകയും ചെയുന്നു.