കേരളത്തിൽ മഴ കുറഞ്ഞു; കണ്ണൂരില്‍ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല.

കേരളത്തിൽ മഴ കുറഞ്ഞു.ഒറ്റപ്പെട്ട മഴ തുടരും. മലപ്പുറം, എറണാകുളം, ആലപുഴ ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ട മഴ സാധ്യത. നാളെ മുതൽ കാറ്റ് ദുർബലമാകുന്നതോടെ മഴ ഗണ്യമായി കുറയും. ശനി മുതൽ വെയിൽ ദിനങ്ങൾ പ്രതീക്ഷിക്കാം.
അതേസമയം ജൂൺ 1 മുതൽ 30 വരെ സംസ്ഥാനത്തു ലഭിച്ചത് 260.3 mm. എന്നാൽ ജൂലൈ 3 മുതൽ 6 വരെ 4 ദിവസം ലഭിച്ചത് 256.4 mm. 61% നിന്ന് 32% മായി കാലവർഷത്തിലെ മഴക്കുറവ്.

Leave a Comment