ഭൂചലനത്തിൽ തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ആറാം ദിവസം രണ്ടു മാസം പ്രായമായ കുഞ്ഞിനെ രക്ഷപ്പെടുത്തി. 128 മണിക്കൂറിന് ശേഷം കാര്യമായ പരുക്കുകളൊന്നുമില്ലാതെയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്ന് തുർക്കി വാർത്താ ഏജൻസിയായ അനാദൊലു റിപ്പോർട്ട് ചെയ്തു.
ഭൂചലനത്തിൽ തകർന്ന തെക്കൻ തുർക്കിയിലെ ഹാതേയ് പ്രവിശ്യയിലെ അൻതാക്യ ജില്ലയിൽ 140 മണിക്കൂറിന് ശേഷം 7 മാസം പ്രായമായ കുഞ്ഞിനെയും രക്ഷപ്പെടുത്തിയിരുന്നു. ശനിയാഴ്ച 60 ഓളം പേരെ രക്ഷപ്പെടുത്തിയെന്നാണ് കണക്ക്. മൈനസ് രണ്ടു ഡിഗ്രി താപനിലയെ അതിജീവിക്കുക പ്രയാസമാണ് എന്നിരിക്കെ നിരവധി കുഞ്ഞുങ്ങളാണ് ഇതുവരെ ജീവിതത്തിലേക്ക് ദിവസങ്ങൾക്കു ശേഷം തിരികെ എത്തിയത്.
2 months old, 120 hrs under the rubble just in case you don’t believe in miracles. #Turkey#earthquake pic.twitter.com/c0MGtnrnE9
— Abier (@abierkhatib) February 11, 2023
11 നില കെട്ടിടം തകർന്ന് അതിനുള്ളിൽ അകപ്പെട്ട മുഹമ്മദ് ഹബീപ് (26) നെയും കഹ്‌റാമൻമാറാസ് പ്രവിശ്യയിലെ ഒനികിസുബാത്തിൽ നിന്ന് രക്ഷപ്പെടുത്തി. 138 മണിക്കൂറിന് ശേഷമാണ് ഹബീപിനെ രക്ഷപ്പെടുത്തിയത്. 13 കാരി എസ്മ സുൽത്താനെയും ഗസിയാന്തപിൽ നിന്ന് രക്ഷപ്പെടുത്തി.