കഴിഞ്ഞ 12 മണിക്കൂറിൽ കേരളത്തിൽ ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത് തിരുവനന്തപുരത്തെ പൊന്മുടിയിൽ. 11.65 സെ.മി മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമേറ്റഡ് വെതർ സ്‌റ്റേഷന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് എറണാകുളത്തെ നീലേശ്വരം സ്റ്റേഷനിലാണ്. ഇവിടെ 17.6 സെ.മി മഴ രേഖപ്പെടുത്തി.
പത്തനംതിട്ട തിരുവല്ലയിൽ കഴിഞ്ഞ 12 മണിക്കൂറിൽ 6.3 സെമി ഉം റാന്നിയിൽ 6.6 സെ.മി ഉം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ 6.8 സെ.മി ഉം മഴ രേഖപ്പെടുത്തി.
കഴിഞ്ഞ 6 മണിക്കൂറിൽ ഏറ്റവും മഴ പൊന്മുടിയിൽ
കഴിഞ്ഞ ആറു മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയതും തിരുവനന്തപുരം പൊന്മുടിയിലാണ്. ഇവിടെ 11.6 സെ.മി മഴയും രേഖപ്പെടുത്തിയത് കഴിഞ്ഞ 6 മണിക്കൂറിലാണ്. കൊട്ടാരക്കരയിൽ 6.8 സെ.മി ഉം റാന്നിയിൽ 6.5 സെ.മി ഉം മഴയും കഴിഞ്ഞ 6 മണിക്കൂറിൽ രേഖപ്പെടുത്തി. തെക്കൻ കേരളത്തിലും കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് മഴയുണ്ടാകുമെന്ന് രാവിലെ മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനത്തിൽ പറഞ്ഞിരുന്നു.
വടക്കൻ കേരളത്തിൽ കഴിഞ്ഞ 6 മണിക്കൂറിൽ
വടക്കൻ കേരളത്തിൽ കഴിഞ്ഞ ആറു മണിക്കൂറിൽ വയനാട്ടിലെ കൽപറ്റയിൽ 1.5 സെ.മിഉം പൂക്കോട് 1.2 സെ.മി ഉം അമ്പലവയൽ 2.7 സെ.മി ഉം കാസർകോട് വെള്ളരിക്കുണ്ട് 1.1 സെ.മി ഉം മലപ്പുറം ആനക്കയത്ത് 4.8 സെ.മി ഉം മഴ പെയ്തു.
പത്തനംതിട്ട കുന്നത്താനത്ത് 4.9 സെ.മി ഉം തിരുവല്ലയിൽ 6.3 സെ.മിഉം ഇടുക്കി പാമ്പാടുംപാറയിൽ 1.9 സെ.മിഉം മഴ രേഖപ്പെടുത്തി.
പേപ്പാറ ഡാം ഷട്ടറും ഉയർത്തി
പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിലെ 40 cm ൽ നിന്നും 80 cm ആയും അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിലെ 110 cm ൽ നിന്നും 170 cm ആയും ഇന്ന് (ഒക്ടോബർ 12)വൈകിട്ട് 04:30 ന് ഉയർത്തി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു.
നേരത്തെ തിരുവനന്തപുരം ജില്ലയിൽ രണ്ട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരുന്നു. അരുവിക്കര, നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ആണ് ഇന്ന് ഉയർത്തിയത്. നിലവിൽ അരുവിക്കര ഡാമിന്റെ ഷട്ടർ 4.5 സെന്റീമീറ്റർ ഉയർത്തിയിരുന്നു. ഇന്ന് രാവിലെ 8 30ന് 6.5 സെന്റീമീറ്റർ കൂടി അരുവിക്കര ഡാമിന്റെ ഷട്ടർർ ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം.
നെയ്യാർ ഡാമിന്റെ ഷട്ടറും ഉയർത്തി
നെയ്യാർ ഡാമിന്റെ ഷർട്ടും 40 സെന്റീമീറ്റർ ഇന്നലെ ഉയർത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിയോടുകൂടി 80 സെന്റീമീറ്റർ കൂടി ഉയർത്തണമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണം എന്നും തിരുവനന്തപുരം ജില്ല കളക്ടർ അറിയിച്ചു.