കോഴിക്കോട് ജില്ലയിലെ മുക്കത്ത് മഞ്ഞ മഴ പെയ്തതായി സംശയം. ഇന്നലെ വൈകിട്ട് നാലു വീടുകളിലാണ് മഞ്ഞ മഴ പെയ്‌തെന്ന് വീട്ടുകാർ പറയുന്നത്. മുക്കം നഗരസഭയിലെ പൂളപ്പൊയിലിൽ കിഴക്കേകണ്ടി ഷമീം, അക്ബർ, ഷഹർബാൻ, അസീസ് എന്നിവരുടെ വീട്ടിലാണ് മഞ്ഞ തുള്ളികളുള്ള മഴ പെയ്തത്. മുറ്റത്ത് ഉണക്കാനിട്ട തുണികളിലും ഇലകളിലും മഞ്ഞ നിറത്തിൽ പാടുകൾ വീണു. ഈ സമയത്ത് ചാറ്റൽമഴയാണ് ലഭിച്ചതെന്ന് വീട്ടുകാർ പറയുന്നു.
പെയ്ന്റ് സ്‌പേചെയ്തതുപോലെയാണ് നിറം. ആറു വർഷം മുൻപ് ഇടുക്കി കുഞ്ചിത്തണ്ണിയിൽ സമാനമായ രീതിയിൽ മഞ്ഞമഴ പെയ്തിരുന്നു. അന്ന് ഇലകൾ വാടുകയും പ്രദേശത്ത് രൂക്ഷഗന്ധവും അനുഭവപ്പെടുകയും ചെയ്തിരുന്നു.
അമ്ല മഴയാണെന്ന് അന്ന് സംശയം ഉയർന്നിരുന്നു. മഞ്ഞ നിറത്തിലുള്ള പുകപടലം, പൊടി, പരാഗങ്ങൾ എന്നിവ മഴവെള്ളത്തിൽ കലർന്നാൽ മഞ്ഞ നിറത്തിൽ മഴ പെയ്യാം.