എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ മഴയ്ക്ക് അനുകൂലം; 2023 നൂറ് വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ വർഷം

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ മഴയ്ക്ക് അനുകൂലം; 2023 നൂറ് വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ വർഷം

മേയ് പകുതിയോടെ മഴയ്ക്ക് അനുകൂലമായ സാഹചര്യം കേരളത്തിൽ ഉണ്ടാകുമെന്ന് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറിക് റഡാർ ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറഞ്ഞു. എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിലും ചൂടു കുറഞ്ഞു തുടങ്ങുമെന്നാണ് വിദഗ്ധർ പറയുന്നത് . ‘ലാ നിന’ പ്രതിഭാസം ഓഗസ്റ്റോടെ സംസ്ഥാനത്ത് എത്താനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ മഴയ്ക്ക് അനുകൂലമായ സാഹചര്യമാണ് കേരളത്തിൽ ഉണ്ടാവുകയെന്നും ഡോ. എസ്. അഭിലാഷ് വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഇന്ത്യയിൽ ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് .

കഴിഞ്ഞ 100 വർഷത്തെ കണക്ക് നോക്കിയാൽ ആഗോള തലത്തിൽ തന്നെ 2023 ഏറ്റവും ചൂടു കൂടിയ വർഷമാണ്. ഇതിനു മുൻപ് റെക്കോർഡ് ചൂടുള്ള വർഷമായി രേഖപ്പെടുത്തിയത് 2016 ആയിരുന്നു. എൽ നിനോ പ്രതിഭാസം തന്നെയായിരുന്നു അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. അതേസമയം, ലാ നിനയ്ക്കൊപ്പം, അറബിക്കടൽ ഇന്ത്യൻ മഹാസമുദ്രത്തേക്കാൾ ചൂടാകുന്ന ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐഒഡി) കൂടി ഇത്തവണ ഉണ്ടാകാമെന്നുള്ള മുന്നറിയിപ്പും ഡോ. അഭിലാഷ് നൽകി. ലാ നിനയും ഐഒ‍‍ഡിയും ഒരുമിച്ച് വരുന്ന സാഹചര്യം വളരെ അപൂർവമാണെന്നും അങ്ങനെ ഉണ്ടായാൽ അത് അപകടം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ഡോ. അഭിലാഷ് വ്യക്തമാക്കി .

2019ൽ പലയിടത്തും ലഘുമേഘ വിസ്ഫോടനങ്ങൾ ഉണ്ടായത് ഐഒഡി ഉണ്ടായതിനെ തുടർന്നാണ്. എന്നാൽ അന്ന് ലാ നിന പ്രതിഭാസം ഇല്ലായിരുന്നു. ഇത്തവണ സാധാരണ മഴ ലഭിച്ചാലും ഐഒഡിയിൽ ഉണ്ടാകുന്നതു പോലെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കൂടി ഉണ്ടായാൽ അത് വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടാക്കും.

തെക്കൻ കേരളത്തിൽ കഴിഞ്ഞ വർഷം മൺസൂൺ മഴയിൽ 34% കുറവാണ് ലഭിച്ചത്. എന്നാൽ വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) 24 ശതമാനം കൂടുതൽ ലഭിച്ചു. തുലാവർഷ മഴ കൂടുതലും തെക്കൻ കേരളത്തിലാണ് കിട്ടിയത്. തുലാവർഷം വളരെ കുറഞ്ഞ അളവിൽ കിട്ടിയ ജില്ലകൾ കാസർകോടും കണ്ണൂരും മലപ്പുറവും പാലക്കാടുമാണ്.

metbeat news

കാലാവസ്ഥ അപ്‌ഡേഷന് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം

FOLLOW US ON GOOGLE NEWS

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment