സൗദിയെ നേരിട്ട് തേജ് ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും ഇന്നു മുതല്‍ വ്യാഴാഴ്ച വരെ ഏതാനും പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമാവും. റുബുല്‍ ഖാലി, നജ്‌റാന്‍, ഖര്‍ഖീര്‍, ശറൂറ എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി അറിയിച്ചു.
മണിക്കൂറില്‍ 45 കിലോ മീറ്റര്‍ വേഗതയില്‍ പൊടിക്കാറ്റുമുണ്ടാവും.കഴിഞ്ഞദിവസം അറബിക്കടലില്‍ രൂപപ്പെട്ട ‘തേജ്’ അതിതീവ്ര ചുഴലിക്കാറ്റ് യമനിലും ഒമാനിലും പ്രളയവും നാശനഷ്ടവുമാണ്ടാക്കുമെങ്കിലും സൗദിയെ നേരിട്ട് ബാധിക്കില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
മണിക്കൂറില്‍ 45 കിലോ മീറ്റര്‍ വേഗതയില്‍ പൊടിക്കാറ്റുമുണ്ടാവും.സൗദിയില്‍ യെമന്‍, ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഭാഗങ്ങളിലാണ് മഴയുണ്ടാവുക. തേജ് ചുഴലിക്കാറ്റ് ഇപ്പോള്‍ യെമനില്‍ കരകയറിട്ടുണ്ട്.