ശൈത്യകാല ആരംഭത്തിൽ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം

ശൈത്യകാലം ആരംഭിച്ചതോടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടങ്ങി.വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിൽ എത്തിയെന്ന് റിപ്പോർട്ടുകള്‍. 266 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക.

എട്ടിടങ്ങളെ കൂടി പുതുതായി വായു മലിനീകരണ ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പെടുത്തി.ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.

പൊതു ഇടങ്ങളിൽ വാട്ടർ സ്പ്രേ ഉപയോഗിക്കാൻ ഡൽഹി സർക്കാർ നിർദ്ദേശം നൽകി.വായു മലിനീകരണം തടയുന്നതിനുള്ള അടിയന്തര നടപടികള്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

എല്ലാവരും നിർബന്ധമായി മാസ്ക് ധരിക്കണം എന്നടക്കമുള്ള നിർദേശങ്ങള്‍ സർക്കാർ മുന്നോട്ട് വെക്കാൻ സാധ്യതയുണ്ട്.

പഞ്ചാബ് ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനാൽ സ്ഥിതി ഇനിയും മോശമാകാനാണ് സാധ്യത.
മലിനീകരണ നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എയര്‍ ക്വാളിറ്റി സമിതി ശുപാര്‍ശ ചെയ്തു.
ശൈത്യകാല ആരംഭത്തിൽ  ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം
സ്വകാര്യ ഗതാഗതം നിരുത്സാഹപ്പെടുത്താനും സി.എന്‍.ജി അല്ലെങ്കില്‍ ഇലക്ട്രിക് ബസുകള്‍, മെട്രോ ട്രെയിനുകള്‍ എന്നിവയുടെ സേവനങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് സമിതി നിര്‍ദേശങ്ങളിലൊന്ന്. പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മലിനീകരണം വര്‍ധിക്കുന്നത് അനുസരിച്ച് വിവിധ ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള പദ്ധതി സമിതി ആസൂത്രണം ചെയ്തു. ഇന്നും ഡല്‍ഹിയിലെ വായു വളരെ മോശം വിഭാഗത്തില്‍ തന്നെയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയും പ്രവചിച്ചു.
ശൈത്യകാല ആരംഭത്തിൽ  ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment