കാനഡയിൽ കാട്ടുതീ ; യുഎസ് ഈസ്റ്റ് കോസ്റ്റിലെ സ്‌കൂളുകള്‍ അടച്ചു

കാനഡയിൽ കാട്ടുതീ പടർന്നു. അന്തരീക്ഷത്തിൽ പുക രൂക്ഷമായ സാഹചര്യത്തിൽയുഎസ് ഈസ്റ്റ് കോസ്റ്റിലെ സ്‌കൂളുകള്‍ അടച്ചു. വിമാന സര്‍വീസുകള്‍ മന്ദഗതിയിലായി. ലക്ഷക്കണക്കിന് ജനങ്ങളോട് വീട്ടിനുള്ളില്‍ തന്നെ തുടരണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. അന്തരീക്ഷമാകെ പുക മൂടിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വായു ഗുണനിലവാര മുന്നറിയിപ്പ് നല്‍കി.

വീടിനു പുറത്തിറങ്ങുന്നത് ശ്വസന പ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയുക. പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാൽ എൻ 95 മാസ്ക്ക് നിർബന്ധമായും ധരിക്കണമെന്നും മുന്നറിയിപ്പ്. ഈ ആഴ്ച അവസാനം വരെ അപകടകരമായ സാഹചര്യം നിലനില്‍ക്കും. ഏകദേശം 15000ത്തിൽ അധികം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമാണെന്നും അധികൃതർ.

അതേസമയം, കഴിഞ്ഞ ദിവസം ടൊറന്റോയില്‍ പുക രൂക്ഷമായി ഉയര്‍ന്നതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതായി കാനഡ സർക്കാർ അറിയിച്ചു. വീട്ടിന് പുറത്ത് പോകുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. പത്ത് വര്‍ഷത്തിനിടെയുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീയാണ് കാനഡയില്‍ ഇത്തവണയുണ്ടായത്.

അന്തരീക്ഷ താപനിലയും ഉയരുകയാണ്. ആയിരക്കണക്കിന് ജനങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ബ്രിട്ടിഷ് കൊളംബിയ, ആല്‍ബെര്‍ട്ട, ഒന്റാറിയോ, നോവ, സ്‌കോട്ടിയ എന്നിവിടങ്ങളിലാണ് പ്രധാനമായും തീപ്പിടുത്തമുണ്ടായത്.

Leave a Comment