കാലാവസ്ഥാ വ്യതിയാനം; അനിയന്ത്രിത വില വർധിപ്പിച്ച് കോഴിഫാം ഉടമകൾ

ഉത്സവകാലത്ത് പോലുമില്ലാത്ത വില വർദ്ധനവിലേക്കാണ് ബ്രോയിലർ കോഴി ഇറച്ചിയുടെ വില കുതിച്ചുചാടുന്നത്. ഇങ്ങനെ ബ്രോയിലർ കോഴിയുടെ വില വർധിക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ സൂചകമായി പതിനാലാം തീയതി മുതൽ കടയടച്ച് അനിശ്ചിതകാല സമരം ചെയ്യുമെന്ന് കോഴിക്കോട് ജില്ലയിലെ വ്യാപാരികൾ. ജില്ലയിലെ മുഴുവൻ കച്ചവടക്കാരും സമരത്തിൽ പങ്കെടുക്കുമെന്നും വ്യാപാരികൾ. ഒരു കിലോ കോഴിയിറച്ചിക്ക് 250 രൂപയാണ് ഇപ്പോൾ വില.

ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഫാം ഉടമകൾ പറയുന്നു. ഇത്തരം നിലപാട് അംഗീകരിക്കാൻ ആവില്ലെന്ന് സംഘടന പ്രസിഡണ്ട് കെ വി റഷീദ് പറഞ്ഞു.ജില്ലാ ഭാരവാഹികളായ സാദിഖ് പാഷ, സിയാദ്, ആബിദ്, അലി കുറ്റിക്കാട്ടൂര്‍, നസീര്‍ പുതിയങ്ങാടി,ട്രഷറര്‍ സി.കെ. അബ്ദുറഹ്‌മാന്‍, ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന് എന്നിവർ സംസാരിച്ചു

Leave a Comment