വേനൽ മഴ അവസാനിച്ചപ്പോൾ ഈ സീസണിൽ വേണ്ടത്ര മഴ ലഭിച്ചോ

വേനൽ മഴ സീസൺ അവസാനിക്കുമ്പോൾ 2023 ൽ ആകെ കിട്ടിയ മഴയിൽ 34 % കുറവ്. 35.91 സെ. മീ. മഴ കിട്ടേണ്ടിടത്ത് കിട്ടിയത് 23.64 സെ. മീ. പത്തനംതിട്ടയിൽ മാത്രമാണ് ശരാശരി കിട്ടേണ്ട മഴയെക്കാൾ കൂടുതൽ കിട്ടിയത്. പത്തനംതിട്ടയിൽ 52.57 സെ. മീ. കിട്ടേണ്ടിടത്ത് 55.84 സെ. മീ. മഴ കിട്ടി (+6%). മറ്റിടങ്ങളിലെല്ലാം മഴ കുറവായിരുന്നു.

ഏറ്റവും കുറവ് മഴ കിട്ടിയത് കാസർഗോഡാണ്. വെറും 7.61 സെ. മീ. ശരാശരി 26.31 സെ. മീ. മഴ കിട്ടേണ്ടിടത്താണ് ഇത്. (71% കുറവ്.). കണ്ണൂരാണ് പിന്നെ കുറവ് മഴ കിട്ടിയത്. 25.83 സെ. മീ. കിട്ടേണ്ടിടത്ത് 11.72 സെ. മീ. (55% കുറവ്.)മലപ്പുറവും (11.84 CM / 30.28 CM -61%), കോഴിക്കോടും (11.69 CM / 34.35 CM -60%) തൃശൂരും (15.1 CM / 33.5 CM -55%) പാലക്കാട് (15.92CM / 24.40 CM 35%) തൊട്ടു പിറകെയുണ്ട്. വടക്കൻ കേരളത്തിൽ വയനാട് മാത്രമാണ് ശരാശരിയോട് അല്പം അടുത്തത്. കോട്ടയം, കൊല്ലം, ഇടുക്കി, ആലപ്പുഴ ജില്ലകൾക്ക് 30 സെ. മീ. മഴയെക്കാൾ കൂടുതൽ കിട്ടിയെങ്കിലും ഇവിടങ്ങളിലെ മഴക്കുറവ് 20 ശതമാനത്തിലധികമാണ്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലും മഴക്കുറവ് പ്രകടമാണ്.

ജൂൺ മാസത്തിലെ മഴ അധികമാകാൻ ഇടയില്ലാത്തതിനാൽ ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് ഇക്കൊല്ലത്തെ മൺസൂൺ പ്രതീക്ഷകൾ.

Leave a Comment