പശ്ചിമവാതം ശക്തം: ഒമാൻ, സൗദി, UAE, ഉത്തരേന്ത്യ മഴ, മഞ്ഞുവീഴ്ച സാധ്യത
മധ്യ ധരണ്യാഴി (Mediterranian Sea) ൽ നിന്നുള്ള പശ്ചിമവാതം (Western Disturbance) ശക്തമായതോടെ സൗദി അറേബ്യ, ഒമാൻ, യു.എ.ഇ തുടങ്ങി ഗൾഫിൻ്റെ വിവിധ ഭാഗങ്ങളിലും ഉത്തരേന്ത്യയിലും മഴക്കും മഞ്ഞുവീഴ്ചക്കും ശൈത്യക്കാറ്റിനും സാധ്യത.
മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള ശൈത്യക്കാറ്റ് തുർക്കി, ഫലസ്തീൻ, ഇറാൻ, സുദാൻ, യമൻ, സൗദി, യു.എ.ഇ, ഒമാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഡൽഹി ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആണ് മഴക്കും മഞ്ഞുവീഴ്ചക്കും കാരണമാകുക.
യമനിലും ഒമാനിലും അടുത്ത 3 ദിവസം മഴ സാധ്യത. സൗദിയുടെ കിഴക്കൻ മേഖലയിൽ മഞ്ഞുവീഴ്ച ശക്തമാകും. UAE യിൽ ഒറ്റപ്പെട്ട മഴ പർവത നിരകളിൽ പ്രതീക്ഷിക്കാം. രാത്രി ശൈത്യം കൂടാം. സൗദിയിൽ വരും ദിവസങ്ങളിൽ മഴ സാധ്യതയുണ്ടെന്നും പടിഞ്ഞാറ്, മധ്യ മേഖലകളിൽ ആണ് മഴക്കും മഞ്ഞു വീഴ്ചക്കും സാധ്യതയെന്നും Metbeat Weather പറഞ്ഞു.
Thanks for sharing. I read many of your blog posts, cool, your blog is very good.