പിഎച്ച്.ഡി പ്രവേശനം; കാലിക്കറ്റില്‍ നെറ്റ് മാത്രം പോര എന്‍ട്രന്‍സും വേണം

പിഎച്ച്.ഡി പ്രവേശനം; കാലിക്കറ്റില്‍ നെറ്റ് മാത്രം പോര എന്‍ട്രന്‍സും വേണം

നെറ്റ് യോഗ്യതയുണ്ടെങ്കിലും കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള മുഴുവന്‍ റിസര്‍ച് സെന്ററുകളിലും പി.എച്ച്.ഡി പ്രവേശനത്തിന് എന്‍ട്രന്‍സ് നിര്‍ബന്ധമാക്കി. ഫെലോഷിപ്പില്ലാത്ത മുഴുവന്‍ ആളുകളും പിഎച്ച്.ഡി പ്രവേശനം ലഭിക്കണമെങ്കില്‍ ഇനി മുതല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതണം. പിഎച്ച്.ഡി രജിസ്‌ട്രേഷന്‍ ഉത്തരവില്‍ ആറു വര്‍ഷമാണ് കാലാവധി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു തീയതി മുതല്‍ അടുത്തത തീയതി വരെ എന്ന് കൃത്യത പറയുന്നതിനാല്‍ ആറു വര്‍ഷം കഴിഞ്ഞ് പിഎച്ച്.ഡി കാന്‍സല്‍ ആകും. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇളവുണ്ട്.

പിഎച്ച്.ഡിക്ക് ഗൈഡ് ആയി തുടരുന്ന അധ്യാപകനു മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു പേപ്പര്‍ പബ്ലിക്കേഷന്‍ നിര്‍ബന്ധമാക്കി. ഗവേഷണ സ്ഥാപനത്തില്‍ ഒരു വിഷയത്തിന് രണ്ട് ഗൈഡുമാരും ഉണ്ടായിരിക്കണം.കരാറടിസ്ഥാനത്തില്‍ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് കോളജുകളില്‍ അതേ വിദ്യാര്‍ഥിയുടെ പിഎച്ച്.ഡി പൂര്‍ത്തിയാകുന്നതുവരെ ഗൈഡ് ആയി തുടരാം.

മുഴുവന്‍സമയ ഗവേഷണത്തിന്റെ ചുരുങ്ങിയ കാലാവധി മൂന്നുവര്‍ഷം ആണെങ്കിലും നന്നായി മികവ് പുലര്‍ത്തുന്നവര്‍ക്ക് രണ്ടര വര്‍ഷം കൊണ്ട് പിഎച്ച്.ഡി നല്‍കാന്‍ ആര്‍.എ.സി ശുപാര്‍ശ ചെയ്താല്‍ വൈസ് ചാന്‍സലര്‍ക്ക് ചെയ്യാം.

സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും വ്യവസായ സ്ഥാപനങ്ങളിലും റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗത്തില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ക്ക് പാര്‍ട്ട് ടൈം പിഎച്ച്.ഡിക്ക് അനുമതി നല്‍കി. ഇത്തരം സ്ഥാപനങ്ങള്‍ അഞ്ച് വര്‍ഷമായി നിലനിന്നിരിക്കണം എന്നതും ഗവേഷണം ചെയ്യുന്നവര്‍ക്ക് 55 വയസ്സ് കഴിയാന്‍ പാടില്ലെന്നതും നിബന്ധനയില്‍ ഉള്‍പ്പെടുത്തി. ഓപണ്‍ ഡിഫന്‍സിനൊപ്പം വൈവ ഓപണ്‍ ആയോ ക്ലോസ്ഡ് ആയോ നടത്തുന്നതിനും അനുമതി നല്‍കി.
വിദേശ സര്‍വകലാശാലകളുമായി ജോയിന്റ് പിഎച്ച്.ഡി റെഗുലേഷന് എം.ഒ.യു അടിസ്ഥാനത്തില്‍ അനുമതി നല്‍കി. രണ്ട് സര്‍വകലാശാലകള്‍ ഒന്നിച്ച് ആയിരിക്കും പിഎച്ച്.ഡി അവാര്‍ഡ് ചെയ്യുക. പരീക്ഷണാര്‍ത്ഥം ഫാറൂഖ് കോളജും ജര്‍മന്‍ സര്‍വകലാശാലയും തമ്മിലാണ് ജോയിന്റ് പിഎച്ച്.ഡി പ്രോഗാം തുടങ്ങിയിട്ടുള്ളത്.

This content Orifinally published in suprabhaatham.com

Metbeat News


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment