Live Update: വയനാട്ടില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; 50 മരണം, മൃതദേഹങ്ങൾ മലപ്പുറത്ത് പുഴയില്‍ ഒഴുകിയെത്തി

വയനാട്ടില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; 50 മരണം, മൃതദേഹങ്ങൾ മലപ്പുറത്ത് പുഴയില്‍ ഒഴുകിയെത്തി

വടക്കന്‍ കേരളത്തിലുള്‍പ്പെടെ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിച്ചു. 50 ലധികം മൃതദേഹങ്ങള്‍ ലഭിച്ചതായാണ് വിവരം. ഇതില്‍ ഒരാള്‍ വിദേശിയാണെന്ന് സംശയിക്കുന്നു.

വയനാട്ടിലെ മുണ്ടക്കൈയിലാണ് ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തേക്ക് പോകാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കഴിയുന്നില്ല. ഇവിടെ താല്‍ക്കാലിക പാലം നിര്‍മിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.

വയനാട്ടില്‍
വയനാട്ടില്‍ മുണ്ടക്കൈക്കടുത്ത് വെള്ളാര്‍മലയിലെ ഉരുള്‍പൊട്ടല്‍ ദൃശ്യം ഫോട്ടോ: വി. പി. ഉല്ലാസ് / മാതൃഭൂമി

മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയിലെ ചാലിയാറിലൂടെ ഒഴുകിയെത്തി. പുലര്‍ച്ചെ നാലോടെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ടു തവണ ഉരുള്‍പൊട്ടിയതായാണ് വിവരം. മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ ചാലിയാറിലൂടെയാണ് നാലു മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ്.

ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ വിഡിയോ- Metbeat Weather Youtube

ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായിട്ടുള്ളത്. ദുരന്തത്തിൽ ഇതുവരെ 26 പേരാണ് മരിച്ചത്. ഇവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കിയിട്ടുള്ളത്. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോൾ . ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത് എന്ന് അധികൃതർ.

വയനാട്ടിൽ ജില്ലാകളക്ടർ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവരുമായി മന്ത്രി എ.കെ.ശശീന്ദ്രൻ ചർച്ച നടത്തുന്നു Photo : Special Arragement

updated on 10:31am

എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

വയനാട് ഉരുള്‍പൊട്ടലില്‍ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ ആരായുകയും ചെയ്തു. വയനാടിലെ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഉരുള്‍പൊട്ടലിന്റെ Googe Earth ദൃശ്യങ്ങള്‍ വിഡിയോ- Weatherman Kerala Instagram Page

 മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ദുരന്തത്തില്‍ അതീവ ദുഃഖമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കണമെന്നും അദ്ദേഹം.

മരണസംഖ്യ ഉയരുന്നു

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 41 പേരാണ് മരിച്ചത്.

പരിക്കേറ്റ്മേപ്പാടി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെ മന്ത്രി എ.കെ.ശശീന്ദ്രൻ സന്ദർശിക്കുന്നു . Photo : Special Arragement

updated on10:39pm

സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക.

ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിൻ്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചുപോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.

രക്തം ആവശ്യമുണ്ട്‌

വയനാട് ഒരുൾ പൊട്ടലിൽ പരിക്കേറ്റവർക്ക് റെയർ ഗ്രൂപ്പുകളടക്കം വിവിധ ഗ്രൂപ്പുകളിൽപെട്ട രക്തം ആവശ്യമാണ്. രക്തം നൽകാൻ മേപ്പാടി വിമ്സ്,കൽപറ്റ GH ലും എത്തുക.
8606800087 – Mubashir
9895448787 – Shabeer jaz
7559038383. Robin – 30.7.2024

Updating…..

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment