വയനാട്: ഉരുള്‍പൊട്ടി 11ാം ദിവസം നാലു മൃതദേഹങ്ങള്‍ കണ്ടെത്തി
ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ജനകീയ തെരച്ചില്‍ പുരോഗമിക്കുന്നു. സന്നദ്ധപ്രവര്‍ത്തകരുടെയും ദുരിത ബാധിതരുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. വീടിന്റെ ജനല്‍ഭാഗം കണ്ടെത്തിയതോടെ ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തെരച്ചിലിന് നേതൃത്വം വഹിക്കുന്നു. ഇവിടെ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ മനുഷ്യ ശരീര സാന്നിധ്യം ഉണ്ടോയെന്നറിയാന്‍ മണ്ണു മാന്തി പരിശോധിക്കുകയാണ്.വയനാട്: തെരച്ചില്‍ ജനല്‍ഭാഗം, ദുര്‍ഗന്ധം, പരിശോധന തുടരുന്നു.