പുഴകളിൽ ജലനിരപ്പ് ഉയരുന്നു. മാറ്റി പാർപ്പിക്കൽ തുടരുന്നു

മഴ കനത്തതോടെ ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവയിൽ ജലനിരപ്പുയർന്നു. ഇതോടെ മാവൂരിലെയും പരിസരങ്ങളിലെയും താഴ്​ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മാവൂർ പൈപ്പ്​ലൈൻ റോഡിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. മാവൂർ ഗ്രാമപഞ്ചായത്തിലെ കച്ചേരിക്കുന്നിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

സമീപത്തുള്ള ഏതാനും വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചാലിയാറിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ജലനിരപ്പുയർന്നുതുടങ്ങിയത്. പുഴയിൽ ഒഴുക്ക് ശക്തമാകുകയും ചെയ്തു. ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപുഴയിലും സമാനരീതിയിൽതന്നെയാണ് ജലനിരപ്പ് ഉയർന്നത്. നേന്ത്രവാഴകൃഷിയും വെള്ളത്തിലാണ്. ഊർക്കടവിൽ കവണക്കല്ല്​ റഗുലേറ്ററി​ൻ്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

Leave a Comment