തീരപ്രദേശങ്ങളിൽ ജല പരിശോധനാ ക്ലിനിക്കുകൾ വരുന്നു

വേമ്പനാട് കായലിൽ അപകടകരമായ അളവിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ തീരപ്രദേശങ്ങളിൽ ജല പരിശോധനാ ക്ലിനിക്കുകൾ സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (CMFRI) സ്ഥാപിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടൽക്ഷോഭവും പ്രളയങ്ങളും കൂടിവരുന്ന സാഹചര്യത്തിൽ തീരദേശവാസികളുടെ കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധനയാണ് സി.എം.എഫ്.ആർ.ഐ ഉദ്ദേ ശിക്കുന്നതെന്ന് ഡയരക്ടർ ഡോ. എ ഗോപാലകൃഷ്ണൻ പറഞ്ഞു.

മാലിന്യത്തിന്റെ വ്യാപ്തി തി രിച്ചറിയുന്നതിനായി വേമ്പനാട് കായലിൽ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര കായലിൽ നിലവിൽ നടപ്പിലാവരുന്ന റിവൈവൽ ഗവേഷണ പദ്ധതിയുടെ തുടർച്ചയാണ് പുതിയ പദ്ധതി.

കുടിവെള്ള സ്രോതസ്സുകൾ മലിന മുക്തമാണെന്ന് ഉറപ്പുവരുത്തുകയും ജലജന്യ രോഗങ്ങൾ തടയുകയും ആണ് ലക്ഷ്യം. പരിസ്ഥിതിയുടെയും അവയെ ആശ്രയിച്ച് കഴിയുന്നവരുടെയും ആരോഗ്യ സംരക്ഷണത്തിനായുള്ള വൺ ഹെൽത്ത് ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. വേമ്പനാട് കായലുമായി ബന്ധപ്പെട്ട പഠനത്തിനായി സി.എം.എഫ്.ആർ. ഐ നടപ്പിലാക്കിയ സിറ്റിസൺ സയൻസ് ക്യാമ്പയിൻ വിജയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Share this post

Leave a Comment