solar eclipse 2023: സൂര്യഗ്രഹണം ആരംഭിച്ചു ; ആദ്യ ഹൈബ്രിഡ് സൂര്യഗ്രഹണം എവിടെ കാണാം

2023-ലെ ആദ്യ ഹൈബ്രിഡ് സൂര്യഗ്രഹണം ആരംഭിച്ചു. ഓസ്‌ട്രേലിയന്‍ തീരത്തെ നിംഗളൂവില്‍ നിന്നാണ് ഇത്തവണ സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയില്‍ കാണാന്‍ സാധിക്കുക. നിംഗളൂ സോളാര്‍ എക്ലിപ്‌സ് എന്നാണ് ഇത്തവണത്തെ സൂര്യഗ്രഹണത്തിന്റെ പേര്. കിഴക്കൻ തിമോറിന്റെ ചില ഭാഗങ്ങള്‍ക്ക് പുറമെ ഇന്തോനേഷ്യൻ പ്രവിശ്യയായ വെസ്റ്റ് പാപ്പുവയിൽ നിന്നും സൂര്യഗ്രഹണം കാണാന്‍ സാധിക്കും. ഓസ്‌ട്രേലിയയിലെ എക്‌സ്‌മൗത്ത് പട്ടണത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അപൂർവ “ഹൈബ്രിഡ്” വലയ-സമ്പൂർണ സൂര്യഗ്രഹണം ഇപ്പോൾ അതിന്റെ ഭാഗിക ഘട്ടത്തിലാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.29 വരെ ഗ്രഹണം തുടരും. ഇന്ത്യക്കാർക്ക് സൂര്യഗ്രഹണം നേരിട്ട് കാണാന്‍ സാധിക്കില്ലെങ്കിലും നാസയുടെ ലൈവ് സ്ട്രീം വഴി ഓണ്‍ലൈനായി കാണാന്‍ സാധിക്കും. അപൂർവ്വമായ സൂര്യഗ്രഹണങ്ങളില്‍ ഒന്നാണ് ഹൈബ്രിഡ് സൂര്യഗ്രഹണം. 2013 നവംബര്‍ 3-നായിരുന്നു അവസാനത്തെ ഹൈബ്രിഡ് ഗ്രഹണമുണ്ടായത്.

ഇനി 2031 നവംബര്‍ 14-നാണ് ഹൈബ്രിഡ് ഗ്രഹണം ദൃശ്യമാവുകയെന്നും ശാസ്ത്രജ്ഞർ പറയുന്നു. ചിലസ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്ന സൂര്യ ഗ്രഹണങ്ങളെയാണ് സങ്കര സൂര്യഗ്രഹണങ്ങള്‍ അഥവാ ഹൈബ്രിഡ് സൂര്യഗ്രഹണം എന്ന് പറയുന്നത്.ഏകദേശം മൂന്ന് മണിക്കൂറോളം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. തെക്കുകിഴക്കന്‍ ഏഷ്യ, ഈസ്റ്റ് ഇന്‍ഡീസ്, ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയയുടെ മറ്റ് ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഭാഗിക സൂര്യഗ്രഹണം കാണാന്‍ സാധിക്കും.

നോര്‍ത്തേണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാര്‍വിനില്‍ ഭാഗിക ഗ്രഹണം കൂടുതല്‍ വ്യക്തതയോടെ അനുഭവപ്പെടും എന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ഇവിടെ സൂര്യന്റെ 85 ശതമാനം ചന്ദ്രനാല്‍ മറയും. പെര്‍ത്തില്‍ ഇത് 70 ശതമാനവും ഹോബാര്‍ട്ടില്‍ 13 ശതമാനവും ആയിരിക്കും.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment