അതിശൈത്യം;ക്രിസ്മസ്, ന്യൂ ഇയർ അവധി ആഘോഷിക്കാൻ ഒഴുകിയെത്തി സഞ്ചാരികൾ
മൂന്നാറിൽ ക്രിസ്മസ്, ന്യൂ ഇയർ അവധി ആഘോഷിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്.ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനില നാല് ഡിഗ്രി സെൽഷ്യസ് ഇന്നലെ രേഖപ്പെടുത്തി. ചെണ്ടുവര, തെന്മല, കുണ്ടള,ചിറ്റുവര എന്നിവിടങ്ങളിലാണ് ഇന്നലെ നാല് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ ആറും മാട്ടുപ്പെട്ടിയിൽ എട്ടുമായിരുന്നു ഇന്നലത്തെ താപനില.
മഞ്ഞുവീഴ്ചയും തണുപ്പും ആസ്വദിക്കാൻ സഞ്ചാരികളുടെ വരവ് വർധിച്ചതോടെ മൂന്നാർ ടൗൺ ഉൾപ്പെടെയുള്ള
സ്ഥലങ്ങളിൽ ഗതാഗത കുരുക്കും
പതിവായി.വാഗമണ്ണിലെ മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റ്, വിവിധ വ്യൂ പോയ്ന്റുകൾ, തേയിലത്തോട്ടങ്ങൾ, അഡ്വഞ്ചർ പാർക്ക്, സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്കാണ്.
തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളും ധാരാളമുണ്ട്.ക്രിസ്മസ് – ന്യൂ ഇയർ അവധി ആഘോഷിക്കാൻ ശനിയാഴ്ച മുതലാണ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചത്.വാഗമണിൽ വന്നുപോകുന്ന സഞ്ചാരികളാണ് കൂടുതലും. കാലാവസ്ഥ അനുകൂലമായതോടെ വരും ദിവസങ്ങളിൽ വാഗമൺ സഞ്ചാരികളെക്കൊണ്ട് നിറയാനാണ് സാധ്യത.