യു.എ.ഇയിൽ മഴ തുടരും; ശക്തമായ കാറ്റിന് സാധ്യത: ഷാർജയിൽ നേരിയ മഴ
യു.എ.ഇയിൽ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.എം.സി). രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകും. ബുധൻ രാത്രി മുതൽ വ്യാഴം വൈകിട്ടു വരെ കൊടുങ്കാറ്റ് വീശാനും സാധ്യതയുണ്ട്.
ഇന്ന് ഷാർജയിലും മറ്റുചില ഭാഗങ്ങളിലും നേരിയ മഴ കിട്ടി.
പ്രകൃതിദുരന്തങ്ങളെ നേരിടാൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
ചിലയിടങ്ങളിൽ ആലിപ്പഴം വീഴാൻ സാധ്യതയുണ്ട്. ബുധനാഴ്ച രാത്രി പടിഞ്ഞാറുനിന്ന് ആരംഭിച്ച് വ്യാഴാഴ്ച രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കും. വ്യാഴാഴ്ച മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. വ്യാഴാഴ്ച മഴ കനക്കുമെന്നാണ് പ്രവചനം.
കാലാവസ്ഥ വാർത്തകൾക്കായി വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം
FOLLOW US ON GOOGLE NEWS