ദുബായിലും ഷാർജയിലും ഭാഗികമായി മേഘാവൃതമായ ആകാശം ; അബുദാബിയിൽ മഴയ്ക്ക് സാധ്യത

ദുബായിലും ഷാർജയിലും ഭാഗികമായി മേഘവൃതമായ അന്തരീക്ഷം ആയിരിക്കും. എന്നാൽ അബുദാബിയുടെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. അൽ ദഫ്ര മേഖലയിലെ ഉം അസിമുളിൽ ചെറിയ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാഷണൽ സെന്റർ ഓഫ്(NCM) മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ചില സമയങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും ചില സമയങ്ങളിൽ ഭാഗിക മേഘാവൃതവും ആയിരിക്കും.

തെക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയും ബുധനാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. താപനില കൂടാൻ സാധ്യതയുണ്ട്. പരമാവധി താപനില 31നും 35 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരദേശങ്ങളിലും ദ്വീപുകളിലും താപനില 25 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും.

Leave a Comment