Uae weather 17/11/2023: ദുബായിൽ കനത്ത മഴയും ഇടിമിന്നലും ; മഞ്ഞ,ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

Uae weather 17/11/2023:|ദുബായിൽ കനത്ത മഴയും ഇടിമിന്നലും ; മഞ്ഞ,ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

വെള്ളിയാഴ്ച പുലർച്ചെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഇടിയും മിന്നലും ഉണ്ടായി.

ഖുസൈസ്, അൽ ബർഷ, ബിസിനസ് ബേ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് തുടങ്ങിയ പ്രദേശങ്ങളിലും ദുബായിലെ മറ്റ് സമീപ പ്രദേശങ്ങളിലും പുലർച്ചെ 4:09 മുതൽ ശക്തമായ മഴ അനുഭവപ്പെട്ടു.

അബുദാബി, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(NCM). കനത്ത മഴയെ തുടർന്ന് മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചു. രാജ്യത്തുടനീളം കൂടുതൽ മഴ ഇന്നും പ്രതീക്ഷിക്കാം.

കടൽത്തീരങ്ങളിൽ നിന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ നിർദ്ദേശിച്ച് ദുബായ് പോലീസ് എല്ലാ താമസക്കാർക്കും ഫോണുകളിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ ശ്രദ്ധാപൂർവം വാഹനമോടിക്കാനും അതോറിറ്റി നൽകുന്ന നിർദേശങ്ങൾ പാലിക്കാനും അറിയിപ്പുണ്ട്. കനത്ത മഴയെ തുടർന്ന് ദുബായ് സ്‌കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറി.

അതേസമയം ഇന്നലെ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ അധികൃതർ ക്ലാസുകൾ ഓൺലൈനായി തുടരുമെന്ന് നിർദ്ദേശം നൽകിയിരുന്നു.

NCM അനുസരിച്ച്, ഇന്ന് താപനില കുറയും, രാത്രിയിലും ശനിയാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും.

രാജ്യത്തിന്റെ പർവതപ്രദേശങ്ങളിൽ താപനില 14 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും യുഎഇയുടെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി 33 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

Share this post

Leave a Comment