ബംഗാൾ ഉൾക്കടലിൽ ‘മിദ്ഹിലി’ചുഴലിക്കാറ്റ് രൂപപ്പെട്ടു; ഈ വർഷത്തെ അഞ്ചാമത്തെ ചുഴലിക്കാറ്റ്

ബംഗാൾ ഉൾക്കടലിൽ ‘മിദ്ഹിലി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്.

നിലവിൽ ഒഡീഷ തീരത്തുനിന്ന് കിഴക്കു ദിശയിൽ 190 കിലോമീറ്റർ അകലെയും ബംഗാളിന്റെ തെക്ക്, തെക്ക്-കിഴക്ക് ദിശയിൽ 200 കിലോമീറ്റർ അകലെയും ബംഗ്ലദേശിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ 220 കിലോമീറ്റർ അകലെയുമായാണ് ഇതിന്റെ സ്ഥാനം.

ഇന്ന് രാത്രിയോടെയോ, നാളെ രാവിലെയോടെയോ ചുഴലിക്കാറ്റ് വടക്ക്-കിഴക്ക് ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വകുപ്പ്.


ഇത്തവണ ചുഴലിക്കാറ്റിന് മിദ്ഹിലി( Midhili) എന്ന പേര് നൽകിയത് മാലദ്വീപ് ആണ്.ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റ് ആണ് ഇത്.

ബംഗാൾ ഉൾക്കടലിൽ ‘മിദ്ഹിലി’ ചുഴലിക്കാറ്റ് ; കേരളത്തിൽ മഴ തുടരും

ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ കേരളത്തിൽ അടുത്ത 3 ദിവസം ഇടി മിന്നലോട് കൂടിയ ഇടത്തരം മഴക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment