UAE weather 02/03/24 : ചാറ്റൽ മഴയ്ക്ക് സാധ്യത ; താപനില കൂടും
യു.എ.ഇയിൽ ഇന്ന് നേരിയ തോതിൽ ചാറ്റൽ മഴ സാധ്യത. പൊതുവെ നല്ല അന്തരീക്ഷം അനുഭവപ്പെടുമെങ്കിലും പലയിടത്തും ഭാഗികമായി മേഘാവൃതം. താപനിലയിൽ നേരിയ വർധനവുണ്ടാകും. കൂടിയ പകൽ താപനില 27 ഡിഗ്രി.
ഇടത്തരം ശക്തിയോടെയുള്ള കാറ്റുണ്ടാകാൻ സാധ്യതയുണ്ട്. പൊടിക്കാറ്റും ചില പ്രദേശങ്ങളിൽ ഉണ്ടാകും. രാജ്യത്തിൻ്റെ കിഴക്കൻ മേഖലകളിൽ അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിൽ രൂപപ്പെടുന്ന മഴ മേഘങ്ങൾ ഉണ്ടാവുകയും ഇവിടെ ഒറ്റപ്പെട്ട മഴ ലഭിക്കുകയും ചെയ്യും.
താപനിലയിലും ഇന്ന് നേരിയ തോതിൽ വർദ്ധനവ് ഉണ്ടാവും. അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 26 ഡിഗ്രി സെൽഷ്യസും ആണ് ഇന്ന് പ്രതീക്ഷിക്കുന്ന താപനില.
Your point of view caught my eye and was very interesting. Thanks. I have a question for you.