UAE യിൽ മഴ എത്ര നാൾ കൂടി തുടരും ? ജാഗ്രത വേണമെന്ന് നിർദേശം

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴക്ക് കാരണമായ അന്തരീക്ഷ സ്ഥിതി നാളെ വരെ തുടരാൻ സാധ്യത. വെള്ളിയാഴ്ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. കടൽതീരത്ത് നിന്ന് മാറി നിൽക്കണമെന്നും വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും പൊലീസ് നിർദേശം നൽകി.

കഴിഞ്ഞ ദിവസം ദുബൈ ദേര, ഹത്ത, ബർദുബൈ തുടങ്ങി പലയിടങ്ങളിലും ഇടിമിന്നലോടൊപ്പം മഴ ലഭിച്ചിരുന്നു. ലഹ്ബാബ്, മർഗാം എന്നീ സ്ഥലങ്ങളിൽ ആലിപ്പഴ വർഷമുണ്ടായി. ഷാർജയടക്കം വടക്കൻ എമിറേറ്റുകളിലും അബൂദബിയിലെ ചില ഭാഗങ്ങളിലും മഴ ലഭിച്ചിട്ടുണ്ട്. വേനൽ ശക്തമാകുന്നതിന് മുൻപുള്ള കാലാവസ്ഥ മാറ്റത്തിൽ മഴ ഉണ്ടാകാറുണ്ട്.

ഷാർജയിൽ ഊദ് അൽ മുതീന, കോർണിഷ്, മലീഹ, അൽ ഖാൻ എന്നീ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്. അബൂദബി സിറ്റിയുടെ ചില ഭാഗങ്ങളിലും അൽഐനിലും മഴ രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിലും മഴയും കാറ്റും തുടരും. അന്തരീക്ഷോഷ്മാവ് 12 ഡിഗ്രി വരെ കുറയും. വ്യാഴം, വെള്ള ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ അമ്പത് കിലോമീറ്ററായി വർധിക്കും. കാലാവസ്ഥാ മാറ്റത്തിൽ ജാഗ്രതവേണമെന്ന് പൊലീസ് ഫോണുകളിലേക്ക് അടിയന്തര സന്ദേശവും അയച്ചിരുന്നു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment