തായ്‌വാനിലെ ചുഴലിക്കാറ്റ്: കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത

Typhoon Gaemi (25/07/24) : തായ്‌വാനിലെ ചുഴലിക്കാറ്റ്: കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത

Typhoon Gaemi update: തായ്‌വാന് സമീപത്തെ ഈ വര്‍ഷത്തെ ആദ്യത്തെ ശക്തമായ ചുഴലിക്കാറ്റ് ഗേമി കേരളത്തിലും ഇടവിട്ട മഴ നൽകും. എന്നാല്‍ കഴിഞ്ഞ തവണത്തേതു പോലെ തുടര്‍ച്ചയായ അതിശക്തമായ മഴ സാധ്യതയില്ല.എന്നാൽ ഏറെനേരം നീണ്ടുനിൽക്കാത്ത ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

പസഫിക് സമുദ്രത്തില്‍ ന്യൂനമര്‍ദ, ചുഴലിക്കാറ്റ് സീസണിന്റെ തുടക്കമാണിപ്പോള്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദങ്ങളും ചക്രവാത ചുഴികളും കേരളത്തിലെ കാലാവർഷക്കാറ്റിനെ സ്വാധീനിക്കാറുണ്ട്. അതുപോലെ പടിഞാറൻ പസഫിക്ക് സമുദ്രത്തിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾ കേരളത്തിന്റെ മുകളിലൂടെയുള്ള കാലാവർഷ കാറ്റിനെ സജീവമാക്കും.

കേരളത്തിൽ ഇടവിട്ട് മഴയാണ് അടുത്ത രണ്ട് ദിവസം ലഭിക്കുക. കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ കാറ്റും മഴയും ശക്തമാകും. ജില്ലകളുടെ കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത.

പെട്ടെന്നുള്ള കാറ്റ് മരക്കൊമ്പുകൾ ഒടിഞ്ഞു വീഴാനും മറ്റും കാരണം മരിക്കും അതിനാൽ വാഹനങ്ങൾ മരത്തിനു താഴെ നിർത്തി വിശ്രമിക്കരുത്. ഏതാനും സെക്കന്റുകൾ മാത്രം വീശുകയും ചെയ്യുന്ന ശക്തമായ കാറ്റുകളാണ് ഉണ്ടാവുക.

ചിലയിടങ്ങളിൽ ഇത് മിന്നൽ ചുഴലിയായി അനുഭവപ്പെടും. അതിനാൽ കാറ്റുള്ളപ്പോൾ ബോർഡുകൾക്കും മരത്തിനും താഴെ നിൽക്കുന്നത് സുരക്ഷിതമല്ല. ആവശ്യത്തിന് ഉറപ്പില്ലെങ്കിൽ അത് താഴെ വീഴും.

കഴിഞ്ഞ ഒരാഴ്ചത്തെ മഴക്ക് ശേഷം പലയിടത്തും വെയിൽ ലഭിക്കുന്നുണ്ട് . അതിനാൽ കയറിയ വെള്ളം ഇറങ്ങിക്കഴിഞ്ഞു. ശക്തമായ മഴ വെള്ളക്കെട്ടുകൾക്കോ മറ്റോ കാരണമാകാൻ സാധ്യതയില്ല.

ഗെയിം ചുഴലിക്കാറ്റ് തായ്‌വാനിലും തുടർന്ന് ചൈനയിലും കരകയറാൻ സാധ്യതയുള്ളതിനാൽ കേരളത്തിലെ കാറ്റും മഴയും ഏറെ നീണ്ടുനിൽക്കുന്ന. കയറിയശേഷം ഗെമി സൂപ്പർ ജോലി തന്ന ക്രമേണ ദുർബലമാകും.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment