തെക്ക് കിഴക്കൻ തുർക്കിയിൽ സിറിയൻ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം. 180 പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. Us Geological Survey യുടെ കണക്കനുസരിച്ച് 7.8 ആണ് തീവ്രത.
സിറിയയിലും ലെബനാനിലും സൈപ്രസിലും പ്രകമ്പനം അനുഭവപ്പെട്ടു.
നിരവധി കെട്ടിടങ്ങൾ തകർന്നു. ഗസിയാന്തപ് നഗരത്തിനു സമീപം ഭൂമിക്കടിയിൽ 17. 9 കി.മി. താഴ്ചയിലാണ് പ്രഭവ കേന്ദ്രം. തലസ്ഥാനമായ അങ്കാറയിലും മറ്റു തുർക്കി നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
പുലർച്ചയായതിനാൽ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ആളുകൾ കുടുങ്ങിക്കിടക്കുന്നത് ആണ് സംശയം. Gaziantep, Kahramanmaras, Hatay, Osmaniye, Adiyaman, Malatya, Sanliurfa, Adana തുടങ്ങി 10 നഗരങ്ങളെ ഭൂചലനം ബാധിച്ചു എന്നാണ് തുർക്കി ആഭ്യന്തരമന്ത്രി പറയുന്നത്. തുർക്കി ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടർ അനുസരിച്ച് 7.4 ആണ് തീവ്രത .
കെട്ടിടങ്ങൾ തകരുന്നതിന്റെയും പ്രകൃതിവാതക പൈപ്പ് പൊട്ടി തീ പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തെ പ്രധാനപ്പെട്ട ഭൂകമ്പ മേഖലകളിൽ ഒന്നാണ് തുർക്കി . 1999 ൽ വടക്കുപടിഞ്ഞാറ് തുർക്കിയിൽ ഉണ്ടായ ഭൂചലനത്തിൽ പതിനേഴായിരം പേർ കൊല്ലപ്പെട്ടിരുന്നു.