അമേരിക്കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്. ശക്തമായ ഭൂചലനത്തെ തുടർന്ന് അമേരിക്കയിൽ സുനാമി മുന്നറിയിപ്പ്. അലസ്ക തീരത്ത് 7.3 തീവ്രതയുള്ള അനുഭവപ്പെട്ടതിനെ തുടർന്നാണ് യു.എസ് സുനാമി വാണിംഗ് സിസ്റ്റം മുന്നറിയിപ്പ് നൽകിയത്. അലസ്ക്കയിലെ അഗ്നിപർവത നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യു.എസ് സമയം ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് 9.3 കിലോമീറ്റർ ആഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. Eastern Aleutian ദ്വീപിനോട് ചേർന്നാണ് ഭൂചലനമെന്ന് അലസ്ക ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടേക്ക് അടുത്തുള്ള അഗ്നിപർവ്വതത്തിലെ പുക 4.5 കിലോമീറ്റർ ഉയരത്തിലെത്തിയതായും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചു വരികയാണെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.
1964ലും അലസ്കയിൽ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. അന്ന് മണ്ണിടിച്ചിലും മഞ്ഞുമലയിടിച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. തിരമാലകളുടെ ഉയരം 70 മീറ്റർ വരെ പൊങ്ങുകയും ചെയ്തിരുന്നു. യു.എസിലെ വിവിധ മേഖലകളിൽ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും ഹവായിൽ മുന്നറിയിപ്പില്ലെന്ന് പസഫിക് സുനാമി വാണിംഗ് സെൻറർ അറിയിച്ചു.
പ്രഭവ കേന്ദ്രത്തിൽ നിന്ന് യു.എസിലെ പ്രധാന നഗരങ്ങളിലേക്കുള്ള ദൂരവും ദിശയും താഴെ നൽകുന്നു.
The distance and direction from the quake’s epicenter to nearby locations include the following:
Sand Point, Alaska (66.1 mi) N
Anchorage, Alaska (614.3 mi) NE
Eagle River, Alaska (627.1 mi) NE
Knik-Fairview, Alaska (635.6 mi) NE
Juneau, Alaska (1030.5 mi) ENE