ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

ജൂൺ ഒമ്പതുമുതൽ ജൂലായ് 31 വരെയുള്ള 52 ദിവസം കേരളത്തിൽ ട്രോളിങ് നിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ കാലയളവിൽ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും സൗജന്യറേഷൻ നൽകും. ഇതരസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനുമുമ്പ് കേരളതീരം വിട്ടുപോകാൻ കളക്ടർമാർ നിർദേശം നൽകണമെന്ന് മന്ത്രി നിർദേശിച്ചു.

ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടയ്ക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും. ഏകീകൃത കളർകോഡിങ് നടത്താത്ത ബോട്ടുകൾ ട്രോളിങ് നിരോധന കാലയളവിൽ അടിയന്തരമായി കളർകോഡിങ് നടത്തണം.

Leave a Comment