അര നൂറ്റാണ്ടിനിടെ തിങ്കളാഴ്ച ഏറ്റവും ദൈര്‍ഘ്യം കൂടിയ സമ്പൂര്‍ണ സൂര്യഗ്രഹണം

അര നൂറ്റാണ്ടിനിടെ തിങ്കളാഴ്ച ദൈര്‍ഘ്യം കൂടിയ സമ്പൂര്‍ണ സൂര്യഗ്രഹണം

അര നൂറ്റാണ്ടിനിടെ ഏറ്റവും ദൈര്‍ഘ്യം കൂടിയ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഏപ്രിൽ 8 ന് കാണാം. നട്ടുച്ചയ്ക്ക് പോലും രാത്രിയുടെ പ്രതീതി തോന്നിപ്പിക്കുന്ന സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് ഏറെ പ്രത്യേകതകൾ ഉണ്ട്. ആറ് വര്‍ഷവും 7 മാസവും 18 ദിവസത്തിനും ശേഷമാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം എത്തുന്നത്. 2017 ഓഗസ്റ്റ് 21ന് അമേരിക്കയിലായിരുന്നു സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അനുഭവപ്പെട്ടത്.

സൂര്യഗ്രഹണം ലൈവായി കാണാന്‍ ഈ താഴെയുള്ള വിഡോയോ ലിങ്ക് ഉപയോഗിക്കാം.

ഇത്തവണയും വടക്കേ അമേരിക്കയിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും സൂര്യനില്‍ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റര്‍ ദൂരം നിലനിര്‍ത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്‍ണമായി മറയ്ക്കും. ഇത്രയും സമയം അപൂര്‍വ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്‍പ് 1973 ലാണ് ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോള്‍ സാധാരണ കാണുന്നതിനേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റര്‍ മാത്രം അകലെയായിരിക്കും ചന്ദ്രന്‍ ആ ദിവസം.

വിദഗ്ധരുടെ അഭിപ്രായത്തില്‍ സമ്പൂര്‍ണ ഗ്രഹണങ്ങള്‍ മറ്റേതൊരു ചന്ദ്രഗ്രഹണത്തേക്കാളും സൂര്യഗ്രഹണത്തേക്കാളും മനോഹരമാണ്. ഈ സമയം സന്ധ്യപോലെ ആകാശം ഇരുണ്ടിരിക്കാം എന്നും വിദഗ്ദര്‍ പറയുന്നു. ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിള്‍സ് കോമറ്റ് അഥവാ ചെകുത്താന്‍ വാല്‍നക്ഷത്രം എന്നറിയപ്പെടുന്ന വാല്‍നക്ഷത്രവും ദൃശ്യമായേക്കാം എന്നും പറയുന്നു. ഏപ്രില്‍ 8ന് ശേഷം ഇരുപത് വര്‍ഷത്തിനു ശേഷമേ അടുത്ത സമ്പൂര്‍ണ സൂര്യഹ്രണം സാക്ഷ്യം വഹിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കൂ എന്നാണ് നാസ പറയുന്നത്.

Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment