യുഎഇയിൽ ഇന്ന് പകൽ പൊടി നിറഞ്ഞതും ഭാഗികമായി മേഘാ വ്യതമായ അന്തരീക്ഷം ആയിരിക്കും. ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റ് കടലിനു മുകളിലൂടെ വീശുന്നതിനാൽ പൊടിയും മണലും പറന്ന് റോഡിലെ കാഴ്ച കുറയും.
രാജ്യത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും ബുധനാഴ്ച വരെ 31 ഡിഗ്രി സെൽഷ്യസ് ആയി ഉയരും. എന്നിരുന്നാലും അബുദാബിയിൽ 20 ഡിഗ്രി സെൽഷ്യസും ദുബായിൽ 21 ഡിഗ്രി സെൽഷ്യസും ആന്തരിക പ്രദേശങ്ങളിൽ 11 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.
കൂടാതെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള താപനിലയിലും കുറവുണ്ടാവും. ചില ആന്തരിക പ്രദേശങ്ങളിൽ ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ളതായിരിക്കും. ദുബായിലും അബുദാബിയിലും ഈർപ്പം 25 മുതൽ 85 ശതമാനം വരെ ആയിരിക്കുo.അറേബ്യൻ ഗൾഫിലെ കടലും ഒമാൻ കടലും രാത്രിയിൽ പ്രക്ഷുബ്ധം ആയിരിക്കും.