ഇന്ന് ലോക പരിസ്ഥിതി ദിനം ; നല്ല ഭാവിക്കായി പ്രകൃതിയെ സംരക്ഷിക്കാൻ കൈകോർക്കാം

ലോക പരിസ്ഥിതി ദിനം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതായത് മാലിന്യം നിക്ഷേപിക്കുന്നത് മുതൽ കാലാവസ്ഥ വ്യതിയാനം വരെ. 1972 ലാണ് യുഎൻ ആദ്യമായി ലോക പരിസ്ഥിതി ദിനം ആചരിച്ചത്.

ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യൻ’ എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇത്തവണ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റാണ് പരിസ്ഥിതി ദിനത്തിന്റെ ആതിഥേയർ. 2014 മുതൽ പൂർണമായും പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം കൂടിയാണ് കോട്ട് ഡിവോർ. നെതർലൻഡ്സ് എന്ന രാജ്യത്തിന്റെ കൂടി സഹകരണം ഇക്കൊല്ലമുണ്ടാകും.യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (യുഎൻഇപി) നേതൃത്വത്തിലാണ് എല്ലാ വർഷവും പരിസ്ഥിതി ദിനം ആചരിക്കുന്നത്. ലോകത്തെ ആകെ വരിഞ്ഞുമുറുകുന്ന പ്ലാസ്റ്റിക്കിൽ നിന്നും ലോകത്തെ രക്ഷിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം.

പരിസ്ഥിതി ദിനാഘോഷം തുടങ്ങിയിട്ട് 50 വർഷം പിന്നിടുമ്പോൾ

ലോകമൊട്ടാകെ പ്രതിവർഷം 40 കോടി ടൺ പ്ലാസ്റ്റിക്കാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. 1.9 കോടി മുതൽ 2.3 കോടി ടൺ പ്ലാസ്റ്റിക്കുകൾ ജലാശയം, നദികൾ, സമുദ്രം എന്നിവിടങ്ങളിൽ ചെന്നടിയുന്നു. പ്ലാസ്റ്റിക്കിൽ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാർത്ഥങ്ങളായ മൈക്രോപ്ലാസ്റ്റിക്കുകൾ പരിസ്ഥിതിക്ക് മാത്രമല്ല, മനുഷ്യന് കൂടി ഭീഷണിയാണ്.

നമ്മുടെ ജീവിതശൈലി നിയന്ത്രിക്കാനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചും, മരങ്ങൾ നട്ടുപിടിപ്പിച്ചും, ഊർജത്തിന്റെ ബദൽ സ്രോതസ്സുകൾ ഉപയോഗിച്ചും പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നൽകേണ്ട സമയമാണിത്. ആഘോഷങ്ങളുടെ ഭാഗമാകുകയും ലോകത്തെ വൃത്തിയുള്ളതും പച്ചപ്പുള്ളതും തിളക്കമുള്ളതുമാക്കുകയും ചെയ്യുക.
വരും തലമുറകൾക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും ഇന്നത്തെ തലമുറയ്ക്ക് എത്രത്തോളം പ്രധാനമാണ് എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്. നമ്മുടെ ഹരിതഭൂമി ഹരിതമായിത്തന്നെ നിലനിൽക്കട്ടെ. അതിനുവേണ്ടി പ്രവർത്തിക്കാം.

Leave a Comment