കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാർഥികളുടേയും മൃതദേഹം കണ്ടെത്തി

ഇന്നലെ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാർഥികളുടേയും മൃതദേഹം പുലിമുട്ടിന് സമീപത്ത് നിന്ന് കണ്ടെത്തി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിലിനെ ഇന്നലെ രാത്രിയിലും ആദിന്‍ ഹസന്റെ മൃതദേഹം ഇന്ന് പുലർച്ചെയുമാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ.

ലയണ്‍സ് പാര്‍ക്കിന് സമീപത്തായാണ് ഇന്നലെ രാവിലെ കുട്ടികള്‍ തിരയില്‍ പെട്ടത്. കടപ്പുറത്ത് ഫുട്ബോള്‍ കളിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് കുട്ടികളാണ് കടലിലിറങ്ങിയത്. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.

തിരയിൽ വീണ പന്ത് തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ആദിൽ ഹസ്സനും മുഹമ്മദ് ആദിലും പ്ലസ് ടു, പ്ലസ് വൺ വിദ്യാർഥികളായിരുന്നു.

Leave a Comment