ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന്; ഇന്ത്യയിൽ എവിടെ നിന്നെല്ലാം കാണാൻ സാധിക്കും

ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ഇന്ന്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഇന്ന് നടക്കുന്ന ഈ ചന്ദ്ര ഗ്രഹണം ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍ വച്ച് കാണാന്‍ സാധിക്കും. ഈ വര്‍ഷത്തെ സൂര്യഗ്രഹണം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.

ഭൂമിയുടെ നിഴലിന്റെ പുറം ഭാഗത്തിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ ഒരു പെന്‍ബ്രല്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. ഇത് സാധാരണയേക്കാള്‍ അല്‍പം ഇരുണ്ടതായി കാണുന്നു. ചന്ദ്രഗ്രഹണത്തിന് ആത്മീയവും നിഗൂഢവുമായ ഒരുപാട് പ്രധാന്യങ്ങളുണ്ട്. ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം, അന്റാര്‍ട്ടിക്ക, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവയാണ് ഈ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങള്‍.

സൂര്യഗ്രഹണത്തില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം നേരിട്ട് കാണാന്‍ സാധിക്കും. എന്നാല്‍ ദൂര ദര്‍ശിനിയോ ബൈനോക്കുലറോ ഉപയോഗിക്കുന്നത് നല്ലതാണ്. അതല്ലെങ്കില്‍ കണ്ണുകളെ സംരക്ഷിക്കുന്ന സോളാര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

ഇന്ത്യയില്‍ ഏതൊക്കെ നഗരങ്ങളില്‍ ഏതൊക്കെ സമയങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകും

ന്യൂഡല്‍ഹി: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6 )
മുംബൈ: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)
ഗുരുഗ്രാം: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)

ഹൈദരാബാദ്: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)
ബെംഗളൂരു: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)
ചെന്നൈ: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)
കൊല്‍ക്കത്ത: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)

ഭോപ്പാല്‍: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)
ചണ്ഡീഗഡ്: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)
പട്ന: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)
അഹമ്മദാബാദ്: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)
വിശാഖപട്ടണം: രാത്രി 8:44 (മെയ് 5) മുതല്‍ 1:01 മാ (മെയ് 6)
ഗുവാഹത്തി: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)
റാഞ്ചി: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)
ഇംഫാല്‍: രാത്രി 8:44 (മെയ് 5) മുതല്‍ 1:01 പുലര്‍ച്ചെ (മെയ് 6)

ഇറ്റാനഗര്‍: രാത്രി 8:44 (മെയ് 5) മുതല്‍ പുലര്‍ച്ചെ 1:01 വരെ (മെയ് 6)

Leave a Comment