പച്ച പുതച്ച് മരുഭൂമി ; പച്ചപ്പിലും വന്യജീവികളുടെ എണ്ണത്തിലും വർദ്ധനവ്

പച്ചപ്പ് നിറഞ്ഞ സൗദിയെ കാണാൻ അതിമനോഹരമായി കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ജലകൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പച്ചപ്പ് നിറഞ്ഞ മേഖലകളുടെ വിസ്തൃതി ഉയരുന്നതായി സൂചിപ്പിക്കുന്നു. പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ വനമേഖലയുടെ വിസ്തൃതി കഴിഞ്ഞ ഏഴു വർഷത്തിനിടെ 230% വർദ്ധിച്ചു.

71 ലക്ഷത്തി 84000 ഹെക്ടറായി വനമേഖല ഉയർന്നു. 2015ൽ ഇത് 22 ലക്ഷത്തി 67000 ഹെക്ടർ ആയിരുന്നു. കൂടാതെ വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ജീവികളുടെ എണ്ണം 3122ൽ നിന്നും 6736 ആയി ഉയർന്നു.

വിവിധ പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ അഞ്ചുവർഷം ഒന്നരക്കോടിയിലേറെ മരങ്ങളാണ് രാജ്യത്ത് നട്ടുപിടിപ്പിച്ചത്. കാലാവസ്ഥയിൽ ഉണ്ടായ മാറ്റവും രാജ്യത്ത് പ്രഖ്യാപിച്ച ഹരിത പദ്ധതികളും വനവൽക്കരണത്തിന്റെ വേഗത വർദ്ധിപ്പിച്ചു.

Leave a Comment