Thiruvonam day forecast 2024 : ഇന്ന് രാത്രി വൈകി ഈ പ്രദേശങ്ങളിൽ മഴ സാധ്യത

Thiruvonam day forecast 2024 : ഇന്ന് രാത്രി വൈകി ഈ പ്രദേശങ്ങളിൽ മഴ സാധ്യത

കഴിഞ്ഞദിവസം വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെടുകയും വെള്ളിയാഴ്ച രാത്രി തീവ്ര ന്യൂനമർദ്ദമായി (Depression ) കരകയറിയ സിസ്റ്റം വീണ്ടും ശക്തിപ്പെട്ടു അതി തീവ്ര ന്യൂനമർദ്ദമായി (Deep Depression) മാറി. കൊൽക്കത്തക്ക് 60 കിലോമീറ്റർ വടക്കാണ് ഇപ്പോൾ അതി തീവ്ര ന്യൂനമർദത്തിൻ്റെ സ്ഥാനം. ഇന്ന് വൈകിട്ട് വരെ ഇത് അതിതീവ്ര ന്യൂനമർദ്ദമായി തുടരുകയും പിന്നീട് ശക്തി കുറയുകയും ചെയ്യും.

കേരളതീരത്ത് കഴിഞ്ഞദിവസം നിലനിന്നിരുന്ന ന്യൂനമർദ്ദ പാത്തി (, offshore trough) ദുർബലമായതോടെ മഴ കുറഞ്ഞു. ഇന്ന് തിരുവോണ ദിവസം കേരളത്തിൽ മിക്കയിടങ്ങളിലും പ്രസന്നമായ കാലാവസ്ഥയായിരുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. കാസർകോട് ഉച്ചവരെ മേഘാവൃതമായ അന്തരീക്ഷമായിരുന്നു.

കണ്ണൂർ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും മഴ ലഭിച്ചു. കോഴിക്കോട് ജില്ലയുടെ ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം ഉടലെടുത്തു. എന്നാൽ എവിടെയും കാര്യമായ മഴ  റിപ്പോർട്ട് ചെയ്തില്ല.

ഒറ്റപ്പെട്ട മഴ സംസ്ഥാനത്ത് ഇന്നും ഉണ്ടാകുമെന്നാണ് Metbeat Weather ൻ്റെ നിരീക്ഷണം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് എന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരളത്തിൽ തിരുവോണ ദിവസം മഴക്ക് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ ഒന്നും നിലനിൽക്കുന്നില്ല.

രാത്രി വൈകിയും പുലർച്ചെയും തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ഇടിയോടുകൂടെ മഴ സാധ്യത. കോഴിക്കോട് ജില്ലയുടെ തലയാട്, നെല്ലിയം, ബാലുശ്ശേരി താമരശ്ശേരി പ്രദേശങ്ങളിൽ ഇന്ന് വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട മഴ സാധ്യത. കൊടുവള്ളി, മുക്കം പൂവാറൻതോട്, തുഷാരഗിരി, വയനാട്ടിലെ ചൂരൽമലയിലും രാത്രി വൈകി മഴ സാധ്യത.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, ചെറുകര, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട,  കാഞ്ഞിരപ്പള്ളി, ളാഹ,പമ്പ, പീരുമേട്, അച്ചൻകോവിൽ, ആര്യങ്കാവ്, നെടുമങ്ങാട് പ്രദേശങ്ങളിൽ ഇന്ന് രാത്രി വൈകിയോ നാളെ പുലർച്ചയോ ഇടിയോടുകൂടെ മഴ സാധ്യത.

വായനക്കാർക്ക് Metbeat Weather ൻ്റെ തിരുവോണാശംസകൾ

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page


Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment