കാലാവസ്ഥ തകർച്ച തുടങ്ങിക്കഴിഞ്ഞെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കടന്നുപോയത് ഉത്തരാർഥഗോളത്തിന്റെ ചരിത്രത്തിലെ ചൂടേറിയ വേനൽ ആണ്. യൂറോപ്യൻ യൂണിയന്റെ കോപ്പർ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റെ കണക്കുകൾ അധികരിച്ചാണ് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ട്.
മൂന്നുവർഷമായി സമുദ്ര താപനില വളരെ ഉയർന്ന നിലയിലാണ് കാലാവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ തകരുകയാണ് ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ ഇതിന്റെ ഭാഗമാണ് സെക്രട്ടറി ജനറൽ അറ്റോണിയോ ഗുടെറസ് പറഞ്ഞു. ഇക്കഴിഞ്ഞുപോയത് ചരിത്രത്തിലെ ചൂടേറിയ വർഷം മാത്രമല്ല ചരിത്രത്തിലെ രണ്ടാമത്തെ ചൂടേറിയ മാസമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.