നദികളിൽ ജലനിരപ്പ് ഉയരുന്നു ; പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം

പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ശരാശരി 117 എംഎം മഴ ലഭിച്ചു. ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തിൽ ശക്തമായ മഴ ഉണ്ടാകും. കക്കി ആനത്തോട് പമ്പാ ഡാമുകളിലെ സംഭരണശേഷി തൃപ്തികരമായ അളവിൽ ആണ്. പമ്പ, അച്ഛൻകോവിൽ, മണിമല നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു.

കഴിഞ്ഞകാലങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ ഉണ്ടായിട്ടുള്ള പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കൺട്രോൾ റൂം തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ നമ്പറുകൾ ഇവയാണ് 04682322515,8078808915 ടോൾഫ്രീ നമ്പർ: 10 77

Leave a Comment