സൂര്യന്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച; സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ന്
സൂര്യന്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച, സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ന്. ഇന്ന് സമ്പൂർണ്ണ സൂര്യഗ്രഹണം കാണാനായി വടക്കേ അമേരിക്ക തയ്യാറായി. മെക്സിക്കോയിലും കാനഡയിലും യുഎസിലെ ടെക്സസ് ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിലും സൂര്യഗ്രഹണം നേരിട്ടു കാണാനാകും. ചില സ്ഥലങ്ങളിലെങ്കിലും മേഘങ്ങൾ കാഴ്ച മറക്കും എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ സമ്പൂർണ്ണ സൂര്യഗ്രഹണം നേരിട്ട് കാണാൻ ആകില്ല.
ചെകുത്താൻ വാൽനക്ഷത്രം എന്നറിപ്പെടുന്ന 12/പി പോൺസ് ബ്രൂക് വാൽനക്ഷത്രവും ഇന്ന് ഗ്രഹണമേഖലയിൽ ദൃശ്യമായേക്കും. കണ്ണുകൾ കൊണ്ടു നേരിട്ടു കാണാൻ സാധ്യത കുറവാണെങ്കിലും പ്രകാശ–വായു മലിനീകരണം കുറഞ്ഞ സ്ഥലങ്ങളിൽ ദൃശ്യമായേക്കാം. ചെകുത്താൻ എന്ന പേരിനു കാരണം കൊമ്പുപോലെ തോന്നിക്കുന്ന ‘തലഭാഗത്തെ’ വെളിച്ചവും സൗരാകർഷണത്താൽ ദൃശ്യമാകുന്ന വാലുമുള്ളത് കൊണ്ടാണ്.
അതേസമയം ‘‘ആദിത്യ എൽ1 ബഹിരാകാശ പേടകം സൂര്യഗ്രഹണം കാണില്ല. കാരണം ബഹിരാകാശ പേടകത്തിന് പിന്നിൽ ലാഗ്രാഞ്ച് പോയിന്റ് 1ൽ (എൽ1) ആണ് ചന്ദ്രൻ. ഭൂമിയിൽ ദൃശ്യമാകുന്ന ഗ്രഹണത്തിന് ആ സ്ഥലത്ത് വലിയ പ്രാധാന്യമില്ല.’’– ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
സൂര്യഗ്രഹണം ലൈവായി കാണാൻ