റഷ്യയിലെ അണക്കെട്ട് തകർന്നു; പതിനായിരക്കണക്കിന് ജനങ്ങളെ മാറ്റുന്നു
റഷ്യയിലെ അണക്കെട്ട് തകർന്നു. ഇതേതുടർന്ന് 10000 കണക്കിന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. റഷ്യയിലെ ഓറിൺബർഗ് മേഖലയിൽ മഞ്ഞ് ക്രമാതീതമായി ഉയരുകിയതിനെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ പർവ്വത നഗരമെന്ന് പേരുകേട്ട ഓർസ്കിലെ അണക്കെട്ടിന്റെ ഒരു ഭാഗം തകർന്നു. അപ്രതീക്ഷിത ജലപ്രവാഹം ഉറൽ നദിയിലുണ്ടായാതോടെ മൺനിർമ്മിതിയായ അണക്കെട്ട് തകരുകയായിരുന്നു. തകർന്ന അണക്കെട്ടിന്റെ ഭാഗങ്ങൾ വലിയ യന്ത്ര നിർമിതികൾ ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
എന്നാൽ വെള്ളം കുതിച്ചെത്തിയതോടെ യുറാൽ പർവ്വത മേഖലയിൽ നിന്നും അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിനു മുൻപ് ഒറിൺബർഗ് മേഖലയിൽ മഞ്ഞുരുകുന്നത് മൂലം പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളപ്പൊക്ക മേഖലയിൽ നാലായിരം വീടുകളും പതിനായിരത്തോളം താമസക്കാരുമാണ് ഉള്ളത്.
അണക്കെട്ട് പൊട്ടിയ മേഖലയിലെ ജോലികൾ പുരോഗമിക്കുകയാണെന്ന് റഷ്യൻ എമർജൻസി മന്ത്രാലയം വാർത്ത കുറുപ്പിൽ വിശദീകരിച്ചു. ഓസ്കാർ മേഖലയിലെ രണ്ട് ജില്ലകളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണെന്ന് റഷ്യൻ മന്ത്രാലയം വ്യക്തമാക്കി.
ഏപ്രിൽ അഞ്ചിനാണ് ഖസാഖ് അതിർത്തിയോട് ചേർന്നുള്ള നഗരത്തിൽ അണക്കെട്ട് തകർന്നത്.300ഓളം വീടുകൾ ഇതിനോടകം പ്രളയജലം വിഴുങ്ങിയതായും മേയർ. അവസാന സന്ദേശത്തിന് കാത്ത് നിൽക്കാതെ ഉടൻ മേഖലയിൽ നിന്ന് ഒഴിയണമെന്നും മേയർ ഒറിൺബർഗ് പറഞ്ഞു. താമസക്കാരെ ഒഴിപ്പിക്കണമെന്ന് റഷ്യൻ മന്ത്രാലയവും വ്യക്തമാക്കി. മോസ്കോയിൽ നിന്ന് 1800 കിലോമീറ്റർ പടിഞ്ഞാറാണ് വെള്ളപ്പൊക്കമുണ്ടായ മേഖല.