അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി; ചുഴലിക്കാറ്റ് ആവാൻ സാധ്യത

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (IMD). തുടർന്ന് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് (IMD)
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ബുധനാഴ്ചയോടുകൂടി ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞിരുന്നു. കാലവർഷം എട്ടിന് എത്തും എന്നാണ് മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം.

ഇതുമായി ബന്ധപ്പെട്ട് മെറ്റ് ബീറ്റ് വെതർ കഴിഞ്ഞദിവസം പറഞ്ഞ വീഡിയോ ലിങ്ക്

അതേസമയം, തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം (Depression) രൂപപ്പെട്ടതായി ഒമാൻ കാലാവസ്ഥ ഏജൻസിയും അറിയിച്ചു. ഇത് ഒമാനിലേക്ക് ലക്ഷ്യം വെച്ച് നീങ്ങാൻ സാധ്യതയുണ്ടെങ്കിലും അടുത്ത അഞ്ചു ദിവസം ഒമാനിലെ കാലാവസ്ഥയെ ബാധിക്കില്ലെന്നും Oman Metorology അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം(INCOIS) അറിയിച്ചു.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് ജൂൺ 7 വരെയും കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 9 വരെയുമാണ് നിലവില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Comment